Sunday, March 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹരികുമാറുമായി സഹോദരിയ്ക്ക് വഴിവിട്ട ബന്ധം; കുഞ്ഞിനെ കൊന്നത് രാത്രി മുറിയിൽ വരാത്തതിന്റെ വൈരാഗ്യത്തിൽ; ബാലരാമപുരം കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

by Brave India Desk
Feb 13, 2025, 07:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രി മുറിയിലേക്ക് വരാതിരുന്നതിന്റെ വൈരാഗ്യത്തെ തുടർന്നാണ് കുട്ടിയെ ഇയാൾ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കസ്റ്റഡിയിൽ പോലീസിനോട് ഹരികുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൃത്യം നടത്തിയത് ഇയാൾ ഒറ്റയ്ക്ക് ആണെന്നും പോലീസ് വ്യക്തമാക്കുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാൻഡിലാണ് നിലവിൽ പ്രതി.

Stories you may like

അയോധ്യയിലേക്ക് അമ്മയും 1200 ഭക്തരും; ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രപതിക്കൊപ്പം മാതാ അമൃതാനന്ദമയിയും

പറവൂരിൽ വികസനമില്ല, പണി അറിയില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ പെട്ടിപിടിക്കാൻ പോകാം; വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

സഹോദരിയോടുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി മുറിയിലേക്ക് വരാൻ ശ്രീതുവിനോട് ഹരികുമാർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് ശ്രീതു ഹരികുമാറിന്റെ മുറിയിൽ എത്തി. ഇതിന് തൊട്ട് പിന്നാലെ കുഞ്ഞ് കരയുകയായിരുന്നു. ഇതോടെ ശ്രീതു തിരികെ മുറിയിലേക്ക് പോയി. ഇതിൽ ദേഷ്യം വന്ന ഹരികുമാർ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ശ്രീതുവിനൊപ്പം ആയിരുന്നു കുഞ്ഞ് കിടന്നിരുന്നത്. രാവിലെ ശ്രീതു ശുചിമുറിയിലേക്ക് പോയ തക്കം നോക്കി ഇയാൾ കുഞ്ഞിനെ എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. തിരികെ എത്തിയ ശ്രീതു കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് തിരയാൻ ആരംഭിച്ചു. കാണാത്തതിനെ തുടർന്ന് പോലീസിൽ പരാതിപ്പെടുക ആയിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കിണറ്റിൽ നിന്നും കണ്ടെത്തി.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മുറിയിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയും വീട്ടിൽ കയറുകൊണ്ട് കുരിക്കിടുകയും ചെയ്തു. മാനസിക പ്രശ്‌നമുള്ളപോലെ പെരുമാറി ഇയാൾ രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം 30 ന് ആയിരുന്നു കുട്ടിയെ ഹരികുമാർ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.

അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു റിമാൻഡിലാണ്. ഇതിനിടെ ശ്രീതുവിനെതിരെ പുതിയ പരാതി കൂടി ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് രതീഷ് എന്നയാളാണ് പോലീസിന് പരാതി നൽകിയിരിക്കുന്നത്. ഇതിൽ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ ചോദ്യം ചെയ്യലിനായി ശ്രീതുവിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ എടുക്കും. ഇതിനായി കോടതിയിൽ അപേക്ഷ നൽകാനാണ് പോലീസിന്റെ തീരുമാനം.

Tags: Sreethubalaramapuram murderharikumar
Share7TweetSendShare

Latest stories from this section

പുതിയ പ്രഖ്യാപനങ്ങളില്ല, വാഗ്ദാന പെരുമഴയുമില്ല; രാഷ്ട്രീയക്കാരുടെ കൈ കെട്ടി പെരുമാറ്റച്ചട്ടം, എന്താണ് മാതൃക പെരുമാറ്റച്ചട്ടം എന്നറിയാം

പുതിയ പ്രഖ്യാപനങ്ങളില്ല, വാഗ്ദാന പെരുമഴയുമില്ല; രാഷ്ട്രീയക്കാരുടെ കൈ കെട്ടി പെരുമാറ്റച്ചട്ടം, എന്താണ് മാതൃക പെരുമാറ്റച്ചട്ടം എന്നറിയാം

ആകാംഷയിൽ രാഷ്ട്രീയ കേരളം; ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

കേരളം പോളിംഗ് ബൂത്തിലേക്ക് ഏപ്രിൽ 9-ന്; മെയ് 4-ന് വിധി അറിയാം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു, പോരാട്ടം കടുപ്പമേറിയതാകുന്നു!

ബ്രിട്ടീഷ് മണ്ണിൽ ഭക്തിസാന്ദ്രമായി ആറ്റുകാൽ പൊങ്കാല; ന്യൂകാസിലിൽ അമ്മയ്ക്കായി അടുപ്പുകൂട്ടി പ്രവാസി മലയാളി സമൂഹം

ബ്രിട്ടീഷ് മണ്ണിൽ ഭക്തിസാന്ദ്രമായി ആറ്റുകാൽ പൊങ്കാല; ന്യൂകാസിലിൽ അമ്മയ്ക്കായി അടുപ്പുകൂട്ടി പ്രവാസി മലയാളി സമൂഹം

നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നു : തത്സമയ വിവരങ്ങൾ അറിയാം

നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നു : തത്സമയ വിവരങ്ങൾ അറിയാം

Discussion about this post

Latest News

‘എന്തു സംഭവിച്ചാലും താൻ  ഹലാൽ മാംസം വിൽക്കില്ല’ : ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ അറസ്റ്റിൽ

‘എന്തു സംഭവിച്ചാലും താൻ ഹലാൽ മാംസം വിൽക്കില്ല’ : ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ അറസ്റ്റിൽ

അയോധ്യയിലേക്ക് അമ്മയും 1200 ഭക്തരും; ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രപതിക്കൊപ്പം മാതാ അമൃതാനന്ദമയിയും

അയോധ്യയിലേക്ക് അമ്മയും 1200 ഭക്തരും; ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രപതിക്കൊപ്പം മാതാ അമൃതാനന്ദമയിയും

മോദി ഒരു അസാമാന്യ നേതാവ്; ഇന്ത്യയോടുള്ള പ്രണയം വെളിപ്പെടുത്തി ട്രംപ്; തരംഗമായി അമേരിക്കൻ പ്രസിഡന്റിന്റെ സ്നേഹസന്ദേശം

‘ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ മോദിയെ വിളിക്കൂ’; ട്രംപിനോട് മുൻ യുഎസ് സൈനികൻ

കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ വളർത്തി, ബിജെപി അവരെ പുറത്താക്കി; അസമിൽ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി അമിത് ഷാ

കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ വളർത്തി, ബിജെപി അവരെ പുറത്താക്കി; അസമിൽ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി അമിത് ഷാ

പറവൂരിൽ വികസനമില്ല, പണി അറിയില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ പെട്ടിപിടിക്കാൻ പോകാം; വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

പറവൂരിൽ വികസനമില്ല, പണി അറിയില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ പെട്ടിപിടിക്കാൻ പോകാം; വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ പ്രഖ്യാപനങ്ങളില്ല, വാഗ്ദാന പെരുമഴയുമില്ല; രാഷ്ട്രീയക്കാരുടെ കൈ കെട്ടി പെരുമാറ്റച്ചട്ടം, എന്താണ് മാതൃക പെരുമാറ്റച്ചട്ടം എന്നറിയാം

പുതിയ പ്രഖ്യാപനങ്ങളില്ല, വാഗ്ദാന പെരുമഴയുമില്ല; രാഷ്ട്രീയക്കാരുടെ കൈ കെട്ടി പെരുമാറ്റച്ചട്ടം, എന്താണ് മാതൃക പെരുമാറ്റച്ചട്ടം എന്നറിയാം

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

ബംഗാളിൽ ഇത്തവണ എട്ടു ഘട്ടങ്ങളില്ല, വോട്ടെടുപ്പ് വെറും രണ്ട് ഘട്ടത്തിൽ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നീക്കം

ആകാംഷയിൽ രാഷ്ട്രീയ കേരളം; ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

കേരളം പോളിംഗ് ബൂത്തിലേക്ക് ഏപ്രിൽ 9-ന്; മെയ് 4-ന് വിധി അറിയാം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു, പോരാട്ടം കടുപ്പമേറിയതാകുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies