വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ വാനോളം പുകഴ്ത്തി ഉന്നത യുഎസ് വിദഗ്ർ. ‘മോദിയുടെ സന്ദർശനം ഒരു മായാജാലം തീർത്തു’ എന്നാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ യുഎസ് വിദഗ്ധർ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ അദ്ദേഹം ‘മഹത്തായ വിജയം നേടി’ എന്നും
യുഎസ് ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ആഷ്ലി ജെ ടെല്ലിസ് ലിസ കർട്ടിസ് എന്നിവർ വ്യക്തമാക്കി.
പ്രതിരോധ ഉപകരണങ്ങൾ മുതൽ വ്യാപാരം വരെയുള്ള വിശാലമായ കരാറുകൾ വഴിയുള്ള യുഎസ്-ഇന്ത്യ ബന്ധം ട്രംപ് 2.0 യ്ക്ക് വളരെ മികച്ച തുടക്കമായിരുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന്റെ ആദ്യ മാസത്തിനുള്ളിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, യുഎസിന്റെ മികച്ച പങ്കാളിയാണ് ഇന്ത്യ എന്ന ഉറപ്പ് നൽകുന്നതായിരുന്നുവെന്നും അതിൽ അദ്ദേഹം വിജയിച്ചതായും പ്രതിരോധ നയങ്ങളിൽ വിദഗ്ദ്ധനായ ടെല്ലിസ് പറഞ്ഞു.
‘ട്രംപിനെപ്പോലുള്ള ഒരു വ്യക്തിത്വത്തിൽ നിന്നും ആയുധം ശേഖരിക്കുക എന്നത് അൽപ്പം പ്രയാസമുള്ള കാര്യം തന്നെയാണ്. അതുകൊണ്ട തന്നെ മോദിയു2െ സന്ദർശനം ഒരു മായാജാലം തന്നെയാണ് സൃഷ്ടിച്ചത്. ഇരുവരുടെയും വാർത്താ സമ്മേനത്തിൽ നിന്നും എനിക്ക് വ്യക്തമായതെന്തെന്നാൽ, യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ദേശിച്ചിരുന്നതെന്താണോ അതിൽ അദ്ദേഹം വിജയം കൈവരിച്ചുവെന്നതാണ്’ ടെല്ലിസ് വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ള സൈനിക വിൽപ്പന വർധിപ്പിക്കുക, അഞ്ചാം തലമുറ എഫ്-35 യുദ്ധവിമാനങ്ങൾ വാഗ്ദാനം ചെയ്യുക, വ്യാപാര കമ്മി കുറയ്ക്കുന്നതിനായി ഇന്ത്യ കൂടുതൽ യുഎസ് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുക എന്നിങ്ങനെ നിരവധി കരാറുകളിൽ ഇന്ത്യയും യുഎസും ഒപ്പ് വച്ചു. അടുത്ത നാല് വർഷത്തേക്കുള്ള യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ അജണ്ട നിശ്ചയിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച്ചയെന്നും ആദ്യ ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ലിസ കർട്ടിസ് അഭിപ്രായപ്പെട്ടു.
ഇതൊരു വിജയകരമായ കൂടിക്കാഴ്ചയായിരുന്നു. ട്രംപ് 2.0യുടെ തുടക്കത്തിൽ തന്നെ ഈ കൂടിക്കാഴ്ച്ച നടന്നിരിക്കുന്നു. അമേരിക്കയ്ക്ക് ഇന്ത്യ എത്രമാത്രം പ്രധാനമാണെന്നാണ് ഈ കൂടിക്കാ്െച്ച വ്യക്തമാക്കുന്നത്. നേതാക്കൾ പരസ്പരം പുലർത്തുന്ന ഊഷ്മളമായ സൗഹൃദവും പരസ്പര ആരാധനയും എടുത്തുകാണിക്കുന്നതായിരുന്നു സംയുക്ത വാർത്താ സമ്മേളനമെന്നും കർട്ടിസ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ പ്രതീക്ഷിച്ചവരെ ഒട്ടും തന്നെ നിരാശപ്പെടുത്താത്തത് ആയിരുന്നു മോദി- ട്രംപ് കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള സൗഹൃദം ദൃഢമാക്കാൻ അമേരിക്കൻ പ്രസിഡന്റ് മുന്നോട്ടുവച്ചത് സ്വന്തം രാജ്യത്തിന്റെ ബ്രഹ്‌മാസ്ത്രങ്ങളിൽ ഒന്നാണ്. അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം ആയ എഫ് 35 ഇന്ത്യയ്ക്ക് നൽകുന്നതിനുള്ള ആഗ്രഹം ആയിരുന്നു ട്രംപ് പ്രകടമാക്കിയത്.
ഇന്ത്യയുമായുള്ള പ്രതിരോധ ആയുധ വ്യാപാരം ത്വരിതപ്പെടുത്തുക ലക്ഷ്യമിട്ടാണ് എഫ് 35 അമേരിക്ക നൽകാനൊരുങ്ങുന്നത്. ദശലക്ഷം ഡോളർ വിലമതിക്കുന്ന കരാറിൽ ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യയുടെ സൈനിക കരുത്ത് ഒന്ന് കൂടി വർദ്ധിക്കും. എന്തിരുന്നാലും വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
Discussion about this post