മേക്കപ്പ് ഒന്നും ഇട്ടില്ലേ എന്ന കമന്റിന് താഴെ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്. അസമിലാണ് വിചിത്രമായ സംഭവം. അസം ഗുവാഹത്തി കൊക്രാജർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ആയ വർനാലി ദേകയുടെ ചിത്രത്തിന് താഴെയിട്ട കമന്റിനെതിരെയാണ് കേസ്. അമിത് ചക്രവർത്തി എന്ന യുവാവ് ചിരിക്കുന്ന ഇമോജിയാണ് ഇട്ടത്. സൈബർ സ്‌പേസിൽ ശല്യപ്പെടുത്തിയെന്നും അപകീർത്തികരമായ കമന്റിട്ടെന്നും ആരോപിച്ചാണ് കേസ്. പിന്നാലെ അമിതിനെ കൊക്രാജർ കോടതിയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
സംഭവത്തിൽ നരേഷ് ബരുവ, അബ്ദുൽ സുബൂർ ചൌധരി എന്നിവർക്കെതിരെയും കേസിടുത്തിട്ടുണ്ട്. വർനാലി ദേകയുടെ ചിത്രത്തിന് താഴെ ‘ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം’ എന്ന കമന്റ് നരേഷ് ബരുവയാണ് പോസ്റ്റ് ചെയ്തത്. ഇതിനാണ് സ്‌മൈലി ഇമോജിയിട്ട് അമിത് ചക്രവർത്തി പ്രതികരിച്ചത്. നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് വർനാലി കമന്റിനോട് തിരിച്ച് പ്രതികരിക്കുന്നുണ്ട്.
പോസ്റ്റിനും അതിന് താഴെ വന്ന കമന്റുകളുടെയും സ്‌ക്രീൻഷോട്ട് ഉൾപ്പെടെയാണ് വർനാലി പരാതി നൽകിയത് എന്നാൽ വർനാലി ഐഎഎസ് ഓഫീസർ ആണെന്നോ ഡെപ്യൂട്ടി കമ്മീഷൻ ആണെന്നോ തനിക്കറിയില്ലായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അമിത് പറഞ്ഞു.
Discussion about this post