കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടും പ്രണയദിനം കൊണ്ടാടിയത്. പ്രണയിനികളും പ്രണയം സൂക്ഷിക്കുന്നവരും എല്ലാം തകർത്ത് ആഘോഷിച്ച ദിനം.റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയുള്ള ആഘോഷദിനങ്ങൾക്ക് ശേഷമാണ് വാലന്റൈൻസ് ഡേ. ചുരുക്കിപറഞ്ഞാൽ സിംഗിൾസിന്റെ സങ്കടദിനം. ഇപ്പോഴിതാ പ്രണയദിനത്തിന്റെ രസം കെടുത്തിയ ഒരു സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വാലെന്റൈൻസ് ദിനത്തിൽ റോസാപൂക്കൾ വിൽപ്പന നടത്തിയ കട അടിച്ചുതകർത്തിരിക്കുകയാണ് ജനക്കൂട്ടം. ബംഗ്ലാദേശിലെ തങ്കൈൽ ജില്ലയിലെ ഭൂവാപൂർ ഉപസിലയിലാണ് സംഭവം. തൗഹിദി ജനത എന്ന സംഘടനയിലെ ആളുകളാണ് പ്രണയദിനം കരിദിനമാക്കിയത്. പൂക്കൾ വിറ്റ മിസ്ലീം ജനക്കൂട്ടം ഭക്ഷണശാലയ്ക്ക് പുറത്ത് പ്രണയവിരുദ്ധ പ്രതിഷേധ പ്രകടനങ്ങളും റാലിയും നടത്തി.
ഭുവാപൂർ പോലീസ് സ്റ്റേഷന് സമീപമുള്ള ‘മാമ ഗിഫ്റ്റ് കോർണർ’ ഉൾപ്പെടെയുള്ള കടകളാണ് ജനക്കൂട്ടം ലക്ഷ്യമിട്ടത്. മുസ്ലീം ജനക്കൂട്ടം കട ആക്രമിച്ച് പൂക്കൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ആലം എന്ന വ്യക്തിയുടെ കടയായിരുന്നു അത്. വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിൽക്കുന്നത് ഒരു കുറ്റകൃത്യമാണെന്ന് ജനക്കൂട്ടം തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. നിർബിലി ഫുഡ് കോർണർ എന്നറിയപ്പെടുന്ന ഒരു കടയും സമാനമായി ആക്രമിക്കപ്പെട്ടതായി ആലം പറഞ്ഞു. ‘തൗഹിദി ജനത’ ഭക്ഷണശാലയ്ക്ക് പുറത്ത് പ്രകടനങ്ങൾ നടത്തുകയും പ്രണയവിരുദ്ധ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ ദമ്പതികളെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി അവർ മുദ്രാവാക്യം വിളിച്ചു.
സംഭവത്തെത്തുടർന്ന് നിർബിലി ഫുഡ് കോർണറിന്റെ ഉടമയായ അസദ് ഖാന് തന്റെ കട അടച്ചുപൂട്ടേണ്ടിവന്നു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ‘വസന്തോത്സവവും’ മാറ്റിവച്ചു .അതേസമയം, ‘തൗഹീദി ജനതയുടെ പ്രവർത്തികളെ കുറിച്ച് അറിയില്ലെന്ന് പോലീസ് അവകാശപ്പെട്ടു.
Discussion about this post