തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം അവസാനത്തോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. ഡിസിസികള്‍ സമര്‍പ്പിച്ച പട്ടികയ്ക്ക് അന്തിമരൂപം നാളെയോടെയുണ്ടാകും. പട്ടിക ഉടന്‍തന്നെ ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കുമെന്നും സുധീരന് മാധ്യമങ്ങളോടു പറഞ്ഞു.
മുസ്ലിം ലീഗുമായി ചര്‍ച്ച ചെയ്ത് തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കും. നിലവില്‍ ഈ സീറ്റിനായി കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിട്ടില്ല. യു.ഡി.എഫിലെ ഘടക കക്ഷികളുമായുള്ള ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും സുധീരന് പറഞ്ഞു.
അതേസമയം, സീറ്റ് വിഭജന കാര്യത്തില്‍ ജെഡിയുവുമായി കോണ്‍ഗ്രസ് ഇന്നു വീണ്ടും ചര്‍ച്ച നടത്തും. മറ്റു ഘടകകക്ഷികളുടെ സീറ്റിന്റെ കാര്യവും ചര്‍ച്ചചെയ്യും. തിരഞ്ഞെടുപ്പിനു സമയമുണ്ടെന്നിരിക്കെ വിശദമായ കൂടിയാലോചനകള്‍ക്കുശേഷമേ അന്തിമ തീരുമാനമുണ്ടാകു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു. കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് സമിതികള്‍ 23 ന് യോഗം ചേരും. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അഭിപ്രായം കണക്കിലെടുത്താണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
Discussion about this post