വിമാനയാത്രക്കാർക്ക് നിയമങ്ങൾ കടുപ്പിച്ച് വിമാനകമ്പനി. സ്പിരിറ്റ് എയർലൻസാണ് നിയമങ്ങൾ കടുപ്പിച്ചിരിക്കുന്നത്. അശ്ലീലം നിറഞ്ഞതോ, കുറ്റകരമായ സ്വഭാവമുള്ളതോ ആയ ബോഡി ആർട്ട് ചെയ്തവർക്കും ശരീരം പ്രദർശിപ്പിക്കുംവിധം വസ്ത്രധാരണം ചെയ്യുന്നവർക്കും ഇനി തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്.
വിമാന കമ്പനി മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ
*നഗ്നപാദരായി എത്തുന്നവർക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കില്ല.
*ശരീരഭാഗങ്ങൾ വേണ്ടത്ര മൂടാത്തവർക്കും സ്തനങ്ങളും നിതംബങ്ങളും മറ്റ് സ്വകാര്യഭാഗങ്ങളടക്കം വെളിപ്പെടുത്തുന്നതരത്തിലുള്ള വസ്ത്രം ധരിക്കുന്നവർക്കും തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയില്ല .
*ഇതിന് പുറമേ വസ്ത്രത്തിലോ ബോഡി ആർട്ടിലോ അശ്ലീലം നിറഞ്ഞതോ കുറ്റകരമായ സ്വഭാവമുള്ളതോ ആയ പരാമർശങ്ങൾ ഉള്ളവർക്കോ സ്പിരിറ്റ് എയർലൈൻസിൽ യാത്രാവിലക്കുണ്ടാവും .
*ദുർഗന്ധം പേറിയെത്തുന്നതും യാത്ര നിഷേധിക്കും.
വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല… ക്രൂവിനും ഉൾപ്പെടുന്നതാണ് ഈ മുന്നറിയിപ്പ്. ഇതോടെ ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന തരത്തിലുള്ള ക്രോപ് ടോപ്പുകൾ ധരിക്കുന്നതിനും ചില ടാറ്റൂകൾക്കും വിമാനത്തിൽ വിലക്കുണ്ടാവും. എന്നാൽ, എങ്ങനെയുള്ള ടാറ്റുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് വിമാന കമ്പനി അറിയിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ക്രോപ്പ് ടോപ്പ് ധരിച്ചു വന്ന യുവതികളെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഈ സംഭവം വൻ വിവാദമാണ് സൃഷ്ടിച്ചത്. താര കെഹിദി, ആൻജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. വിമാനത്തിൽ കയറിയിരുന്ന ഉടൻ തന്നെ ഇവരുടെ വസത്രത്തെ ചൊല്ലി പ്രശ്‌നമുണ്ടാവുകയായിരുന്നു.
ആദ്യം കമ്പളി വസ്ത്രങ്ങൾ അണിഞ്ഞിരുന്നുവെങ്കിലും വിമാനത്തിലെ മോശം ശീതികരണം കാരണം കമ്പിളി വസ്ത്രങ്ങൾ അഴിക്കേണ്ടി വന്നു. പിന്നീടായിരുന്നു പ്രശ്‌നങ്ങൾ ഉണ്ടായത്.
Discussion about this post