ഇംഗ്ലണ്ടിലെ പോലീസ് സ്‌കൂളിലെ പാചകക്കാരിയായിരുന്ന യുവതിയെ തീവ്രവാദിയായി ലെസ്റ്റർ ക്രൗൺ കോടതി സ്ഥിരീകരിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, 36 കാരിയായ ഫരിഷ്മ ജാമിയെന്ന നാല് കുട്ടികളുടെ മാതാവായ സ്ത്രീയെ ആണ് കോടതി ശിക്ഷിക്കാൻ തയ്യാറെടുക്കുന്നത്. ഇവരുടെ ഹിജാബ് ധരിച്ചിരിക്കുന്നതും അല്ലാത്തതുമായ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ പ്രവിശ്യ (കടഗജ) എന്നറിയപ്പെടുന്ന ഭീകര സംഘടനയിൽ ചേരാൻ തന്റെ കുട്ടികളോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ പദ്ധതിയിട്ടെന്നും, തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ തയ്യറെടുപ്പ് നടത്തിയന്നെുമാണ് യുവതിക്കെതിരെ കോടതിയിൽ തെളിഞ്ഞ കുറ്റങ്ങൾ.
വാർവിക്ഷെയറിലെ സ്ട്രാറ്റ്ഫോർഡ്-ഓൺ-ഏവോണിൽ താമസമാക്കിയ യുവതി സ്വയം ചാവേറാകാൻ’ അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നും തനിക്കും കുട്ടികൾക്കും വേണ്ടി അഫ്ഗാനിസ്ഥാനിലേക്കുള്ള വൺവേ വിമാനങ്ങളുടെ ചെലവ് വഹിക്കാൻ 1,200 പൗണ്ട് സമ്പാദിച്ച് സൂക്ഷിച്ചതായും കോടതിയിൽ തെളിഞ്ഞു. 2022 സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ വീഡിയോകൾ, രേഖകൾ, ചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭീകരബന്ധമുള്ള ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. 36 കാരിയായ യുവതി, തന്റെ നാല് കുട്ടികളെയും ചാവേറാക്കാൻ പരിശീലിപ്പിച്ചിരുന്നു.
700ലധികം അംഗങ്ങളുള്ള നിരവധി ഐ.എസ്.ഇ. അനുകൂല ഗ്രൂപ്പുകളുടെ അഡ്മിനിസ്‌ട്രേറ്ററായി അവർ പ്രവർത്തിച്ചിരുന്നു, അവിടെ ഐ.എസ്.കെ.പിയോടുള്ള വിശ്വസ്തത തെളിയിക്കുന്നതിനായി തീവ്രവാദികളുടെ നിർദ്ദേശ വീഡിയോകൾ അവർ പങ്കിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ യുവതി, അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാനങ്ങൾക്കായി 22 വ്യത്യസ്ത തിരച്ചിൽ നടത്തിയതായി അന്വേഷണങ്ങൾ വെളിപ്പെടുത്തി.എകെ 47 റൈഫിൾ എങ്ങനെ കൂട്ടിച്ചേർക്കാമെന്നും വേർപെടുത്താമെന്നും വിവരങ്ങൾ ശേഖരിക്കുന്നതുൾപ്പെടെയുള്ള ആയുധങ്ങളെക്കുറിച്ച് യുവതി, ഗവേഷണം നടത്തിയിട്ടുണ്ടെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ജാമി സോഷ്യൽ മീഡിയയിൽ ഗ്രാഫിക്, അക്രമാസക്തമായ തീവ്രവാദ വസ്തുക്കൾ പങ്കിട്ടു, വീഡിയോകൾ, രേഖകൾ, ചിത്രങ്ങൾ എന്നിവ പോസ്റ്റ് ചെയ്തു, ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലും പങ്കെടുത്തു.ഇവരുടെ വീട്ടിൽ നിന്നും 30 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവതിയുടെ പക്കൽ നിന്ന് കണ്ടെടുത്ത 7,000-ത്തിലധികം തീവ്രവാദ വീഡിയോകളും പോലീസ് ഹാജരാക്കി. ഈ വീഡിയോകളിൽ പലതിലും കുട്ടികളെ ചാവേർ ബോംബർമാരായി കാണിച്ചിരുന്നു. ഈ വീഡിയോകളാണ് ഫരിഷ്മ ജാമിയെ തീവ്രവാദ സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
ഫെബ്രുവരി 14-ന്, 2006-ലെ ഭീകരവാദ നിയമത്തിലെ സെക്ഷൻ 5 പ്രകാരം ലെസ്റ്റർ ക്രൗൺ കോടതി യുവതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസിന്റെ വാദം മാറ്റിവച്ച കോടതി മറ്റൊരു ദിവസം ശിക്ഷ വിധിക്കുമെന്നാണ് വിവരം. കേസ് പരിഗണിക്കുന്നതിനിടെ തന്റെ ഹിജാബ് ധരിക്കാത്ത ഫോട്ടോ പുറത്ത് വിട്ടതിൽ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഹിജാബ് ധരിച്ച ഫോട്ടോയും പോലീസ് പുറത്തുവിടുകയായിരുന്നു.
Discussion about this post