ന്യൂഡൽഹി: ഖത്തറും ഇന്ത്യയും തമ്മിലുള്ള സൗഹൃദം പുതിയ തലത്തിലേക്ക്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീറും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായത്. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചുവർഷത്തിൽ ഇരട്ടിയാക്കാനും ചർച്ചകളിൽ തീരുമാനമായി. 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു.
ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറിലും ഇന്ത്യയും ഖത്തറും ഒപ്പുവച്ചു.ഇന്ത്യയും ഖത്തറും തമ്മിൽ പ്രതിവർഷം 14 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. എന്നാൽ അടുത്ത 5 വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായി. 28 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യം വെയ്ക്കുന്നത്’, വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഊർജമേഖലയിലെ ബന്ധം വിശാലമാക്കാനുള്ള ചർച്ചകൾ നടന്നതായും മന്ത്രാലയം അറിയിച്ചു.പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് ഹമീം ബിൻ ഹമദ് അൽത്താനിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പിട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
അതേസമയം പ്രോട്ടോക്കോളുകൾ മാറ്റിവച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചത്.രണ്ടാം തവണയാണ് ഖത്തർ അമീർ ഇന്ത്യയിലെത്തുന്നത്.വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ അമീറുമായി ചർച്ച നടത്തിയിരുന്നു. ഖത്തർ അമീർ ഷെയ്ഖ് ഹമീം ബിൻ ഹമദ് അൽത്താനിയുടെ ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ ജാസിം അൽത്താനിയും പങ്കെടുക്കുന്നുണ്ട്.
Discussion about this post