ന്യൂഡൽഹി: വർഷങ്ങളായി പിടികൂടാനാവാതെ വിലസിയിരുന്ന ‘ലേഡി ഡോൺ’ ഒടുവിൽ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹാഷിം ബാബയുടെ ഭാര്യ ലേഡി ഡോൺ എന്നറിയപ്പെട്ടിരുന്ന
സോയ ഖാൻ ഒരു കോടിയോളം വരുന്ന ഹെറോയിനുമായാണ് അറസ്റ്റിലായത്. 270 ഗ്രാം ഹെറോയിൻ ആണ് ഇവരിൽ നിന്നും പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ നിന്നാണ് പോലീസ് സോയയെ അറസ്റ്റ് ചെയ്തത്.
33കാരിയായ സോയയെ വളരെക്കാലമായി പോലീസ് നിരീക്ഷിച്ച് വരുന്നു. എന്നാൽ, തന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ തനിക്ക് നേരെ തിരിയുന്ന തെളിവുകളൊന്നുമില്ലെന്ന് അവർ ഉറപ്പുവരുത്തിിരുന്നത് പോലീസിന് തലവേദനയായിരുന്നു. ജയിലിൽ കഴിയുന്ന ഭർത്താവിന്റെ സാമ്രാജ്യം നിയന്ത്രിച്ചിരുന്നത് സോയ ഖാൻ ആണ്. ഇതിൽ പോലീസിന് അവശര കുറിച്ച് പോലീസിന് സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർക്കെതിരെ കേസെടുക്കാനുള്ള വ്യക്തമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല.
കൊലപാതകം, കൊള്ളയടിക്കൽ എന്നിവ മുതൽ ആയുധക്കടത്ത് വരെ ഡസൻ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്ക്കെതിരെയുള്ളത്. സോയ ഖാൻ ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ്. 2017ലാണ് അവർ ഹാഷിം ബാബയെ വിവാഹം ചെയ്തത്. അതിന് മുമ്പ് വിവാഹിതയായിരുന്നു ഇവർ. വിവാഹമോചനത്തിനുശേഷം, സോയ ബാബയുമായി പരിചയത്തിലാവുകയും പ്രണയത്തിലാവുകയുമായിരുന്നു.
ഹാഷിം ബാബ ജയിലിലായ ശേഷം, സംഘത്തിന്റെ പ്രവർത്തനങ്ങൾ സോയ ഏറ്റെടുത്തു. കൊള്ള, മയക്കുമരുന്ന് വിതരണം എന്നിവ കൈകാര്യം ചെയ്യുന്നതിൽ സോയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിലെ വൃത്തങ്ങൾ പറയുന്നു. ഒരു സാധാരണ ക്രിമിനൽ നോതാക്കളിൽ നിന്നും വ്യത്യസ്തയായ സോയയ്ക്ക് വലിയ രീതിയിലുള്ള ആരാധകവൃന്ദമുണ്ട്. ഉന്നത നിലവാരമുള്ള പാർട്ടികളിൽ പങ്കെടുത്തുകൊണ്ടും വസ്ത്രങ്ങൾ ധരിച്ചും ആഡംബര ബ്രാൻഡുകളിൽ മുഴുകിയും ഒരു സ്റ്റാർ ഇമേജ് നിലനിർത്താൻ അവർക്ക് കഴിഞ്ഞിരുന്നു.
തിഹാർ ജയിലിൽ കഴിയുന്ന ഭർത്താവിനെ സോയ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. ഗുണ്ടാസംഘത്തിന്റെ സാമ്പത്തിക കാര്യങ്ങളും മറ്റ് പ്രവർത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങൾ ബാബ സോയയ്ക്ക് കോഡ് ഭാഷയിലൂടെ പരിശീലനം നൽകിയിരുന്നതായി പോലീസ് വൃത്തങ്ങൾ പറയുന്നു. ജയിലിന് പുറത്തുള്ള ബാബയുടെ കൂട്ടാളികളുമായും മറ്റ് കുറ്റവാളികളുമായും അവർ നേരിട്ട് ബന്ധം പുലർത്തിയിരുന്നു. നാദിർ ഷാ വധക്കേസിൽ ഉൾപ്പെട്ട വെടിവെപ്പുകാർക്ക് സോയ അഭയം നൽകിയതായും പോലീസ് സംശയിക്കുന്നു.
Discussion about this post