പണം ഇരട്ടിപ്പിൽ കുടുങ്ങി മലയാളികൾ : 150 കോടിയിലേറെ രൂപയുടെ തട്ടിപ്പ്

Published by
Brave India Desk

ഇരിങ്ങാലക്കുടയിൽ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്. ഷെയർ ട്രേഡിങ്ങിന്റെ മറവിലാണ് തട്ടിപ്പ്.  ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ്സ്ഥാപനത്തിനെതിരെയാണ് പരാതി. 32 പേരിൽനിന്നായി 150 കോടിയിലേറെ രൂപ ബില്യൻ ബീസ്ഉടമകൾ തട്ടിയെടുത്തെന്നാണ് പരാതി. പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 മുതൽഅരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

 

32 പേരുടെ പരാതിയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിൻ കെ.ബാബു, ഭാര്യ ജയ്തവിജയൻ, സഹോദരൻ സുബിൻ കെ.ബാബു, ലിബിൻ എന്നിവരുടെ പേരിൽ പൊലീസ്നാലുകേസുകൾ റജിസ്റ്റർ ചെയ്തു. ബിബിൻ. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്.

നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ നൽകാമെന്നുംലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നൽകാമെന്നുമായിരുന്നു ബില്യൻ ബീസ് ഉടമകൾപരാതിക്കാരുമായി കരാറുണ്ടാക്കിയിരുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലുംഎല്ലാ മാസവും നിക്ഷേപകർക്ക് പണം നൽകുമെന്നും ഇവർ ഉറപ്പു പറഞ്ഞിരുന്നു. ഇതിന് തെളിവായിബിബിൻ, ജെയ്ത, സുബിൻ, ലിബിൻ എന്നിവർ ഒപ്പുവച്ച ചെക്കും നിക്ഷേപകർക്ക് നൽകിയിരുന്നു.

എന്നാൽ  മാസങ്ങൾക്കകം ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകർ പണം തിരികെ ചോദിച്ചു എത്തിയപ്പോഴാണ് സംഗതി വെളിച്ചത്തായത്.

Share
Leave a Comment

Recent News