ഗാസിയാബാദിൽ ഭൂചലനം

Published by
Brave India Desk

ലക്‌നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് 3.24 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ ഡൽഹഡൽഹി നിവാസികളിൽ പരിഭ്രാന്തിപരത്തി. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ധൗല കുവാനിൽ പുലർച്ചെ 5.36 നാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്.

രാജ്യതലസ്ഥാനത്തുണ്ടായ ഭൂചലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ‘ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരും ശാന്തരായിരിക്കൂ. സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും ജാഗ്രത പാലിക്കാനും അഭ്യർത്ഥിക്കുന്നു. അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്ന് മോദി വ്യക്തമാക്കിയരുന്നു.

 

Share
Leave a Comment

Recent News