കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. ചെങ്ങോട്ടുകാവ് സ്വദേശിനിയായ 39 കാരിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഒരു മാസം മുൻപാണ് യുവതിയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളിൽ മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായ യുവതി ഐസിയുവിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ യുവതിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു.
Leave a Comment