ദുരന്തങ്ങൾക്ക് മുന്നോടിയായി ചിലപ്പോൾ പക്ഷികൾ ശബ്ദം ഉണ്ടാക്കാറുണ്ട്… ചിലപ്പോൾ മൃഗങ്ങളും ശബ്ദമുണ്ടാകാറുണ്ട്… പക്ഷികളും മൃഗങ്ങൾക്കും മാത്രമല്ല ഭൂമിയിലെ പല ജീവജാലങ്ങൾക്ക് ദുരന്തം തിരിച്ചറിയാനുള്ള കഴിവുണ്ട്….. ഇത്തരത്തിൽ ദുരന്ത സൂചന നൽകികൊണ്ട് അത്യപൂർവ്വമായി മനുഷ്യന് മുന്നിൽ പ്രത്യക്ഷപ്പെടുന്നവയാണ് ഓർ മത്സ്യങ്ങൾ. ആഴക്കടലിൽ കാണുന്നവയാണ് ഇവ. ഓർ മത്സ്യം തീരത്തടിഞ്ഞാൽ വലിയ വിപത്തുകൾ വരാനിരിക്കുന്നു എന്നാണ് വിശ്വാസം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു ഓർ മത്സ്യം മെക്‌സിക്കൽ തീരത്തടിഞ്ഞത് ഏറെ ആശങ്കയുണ്ടാക്കുകയാണ്..
പരിക്കേറ്റ നിലയിലോ ജീവനറ്റ അവസ്ഥയിലോ ഇവ തീരത്തണിഞ്ഞ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ മത്സ്യം പകൽ സമയത്ത് ജീവനോടെയാണ് ഓർ മത്സ്യം പ്രത്യക്ഷപ്പെട്ടത്. മെക്‌സിക്കോയിലെ പ്ലായ എൽ ക്വെമാഡോയിലെ ഒരു ബീച്ചിൽ സന്ദർശനത്തിന് എത്തിയവരാണ് ആദ്യം കാണുന്നത്. അബദ്ധത്തിൽ ആഴം കുറഞ്ഞ ഭാഗത്തേക്ക് എത്തിയ മത്സ്യം തിരിച്ചു പോകാനാകാതെ തീരത്ത് തുടരുകയാണെന്ന് മനസ്സിലായ സഞ്ചാരികൾ തിരിച്ചു പോകാൻ സഹായിക്കുകയും ചെയ്തു.
വെള്ളിനിറത്തിൽ തിളങ്ങുന്ന ശരീരവും ചിറകുമുള്ള ഓർ മത്സ്യങ്ങൾ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ താഴ്ചയിലാണ് കാണപ്പെടുന്നത്. അതിനാൽത്തന്നെ ഇവയെ പുറമേയ്ക്ക് കാണുന്നത് കുറവാണ്. ഓർ മീനുകൾ കരയിലേക്ക് വരുന്നത് ഭൂകമ്പത്തിന്റെ സൂചനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ജാപ്പനീസ് ഭാഷയിൽ നൊമാസു എന്നാണ് ഓർ മത്സ്യങ്ങളുടെ വിളിപ്പേര്. ജാപ്പനീസ് ഭാഷയിൽ കടൽ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതൻ എന്നാണ് അർത്ഥം. കടലിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ മുന്നറിയിപ്പുമായി ജപ്പാൻ തീരത്ത് വന്നടിയുമെന്നാണ് ഇവരുടെ വിശ്വാസം .
സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ നിഗമനം.ഉൾക്കടലിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്. ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഓർ മത്സ്യങ്ങൾ.
ഓർ മത്സ്യങ്ങളെ കുറിച്ചുള്ള ഈ വിശ്വാസം ശാസ്ത്രീയമായി തെളിവൊന്നുമില്ല. ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.
Leave a Comment