കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ അതിശക്തമായ ഭൂചലനം. ഇതേ തുടർന്ന് കൊൽക്കത്ത നഗരത്തലും പശ്ചിമ ബംഗാളിന്റെ മറ്റ് പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഇന്ന് രാവിലെ 6.10 ഓടെ ആയിരുന്നു കൊൽക്കത്തയിലും മറ്റ് ഭഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനായി നടത്തിയ പരിശോധനയിൽ ആണ് ബംഗാൾ ഉൾക്കടലിൽ ഭൂചലനം ഉണ്ടായതായി വ്യക്തമായത്. ബംഗാൾ ഉൾക്കടലിൽ 91 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് സ്ഥിരീകരണം.
അപ്രതീക്ഷിതമായി ഉണ്ടായ ഭൂചലനത്തിൽ ആളുകൾ ഭയന്നു. സെക്കന്റുകളോളം പ്രദേശത്ത് പ്രകമ്പനം തുടർന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവ സമയം വീടിനുള്ളിൽ ആയിരുന്നു ഭൂരിഭാഗം പേരും. പ്രകമ്പനം അനുഭവപ്പെട്ടതോടെ പലരും വീടിന് പുറത്തേയ്ക്ക് ഓടി. അതേസമയം ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ല.
സീസ്മിക് സോൺ lll ൽ ഉൾപ്പെടുത്തിയിട്ടുള്ള നഗരം ആണ് കൊൽക്കത്ത.അതായത് ഭൂചലന സാദ്ധ്യത ഏറ്റവും കൂടുതൽ ഉള്ള പ്രദേശം. കഴഞ്ഞ മാസം 8 ന് ആയിരുന്നു ഇതിന് മുൻപ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്.
Leave a Comment