ബാങ്കുകൾക്കെതിരെ പരാതിപ്പെടണോ; സേവനം തികച്ചും സൌജന്യ൦; ചെയ്യേണ്ടത് ഇത്ര മാത്രം

Published by
Brave India Desk

 

ബാങ്കുകളുടെയോ മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയോ സേവനങ്ങളിൽ പരാതിയുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ പരാതിപ്പെടും എന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക. ആർബിഐ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയും ഉപഭോക്താക്കൾക്ക് പരാതി നൽകാൻ കഴിയും ഇതിനായി ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. 2021 നവംബർ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്.

ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീമിനെക്കുറിച്ച്  അറിഞ്ഞിരിക്കേണ്ടത്
1 : ബാങ്കിംഗ് ഓംബുഡ്‌സ്മാൻ സ്കീം,  നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കായുള്ള ഓംബുഡ്സ്മാൻ സ്കീം,  ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഓംബുഡ്‌സ്മാൻ സ്കീം, എന്നിങ്ങനെ മൂന്ന് ഓംബുഡ്‌സ്‌മാൻ സ്കീമുകളെ സംയോജിപ്പിച്ചുകൊണ്ട് ഒറ്റസംവിധാനമാക്കിമാറ്റിയതാണ്  ഈ സ്കീം. .
2: വാണിജ്യ ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ തുടങ്ങി ആർബിഐയ്ക്ക് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും പരാതി നൽകാം

3. കാലതാമസം,  അമിത നിരക്ക് ഈടാക്കൽ, , വഞ്ചന പോലുള്ളവയ്ക്കെതിരെ  ഉപഭോക്താക്കൾക്ക് പരാതികൾ നൽകാം
4.ഒരു രാജ്യം-ഒരു ഓംബുഡ്സ്മാൻ’ എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എവിടെ നിന്നും പരാതികൾ ഫയൽ ചെയ്യാം,

5. ഓംബുഡ്സ് മാന്റെ സേവനം തികച്ചും സൗജന്യമാണ്. ഉപഭോക്താക്കൾ ഇതിനായി ഫീസോ നിരക്കുകളോ നൽകേണ്ടതില്ല.
6. പരാതി ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പരാതികൾ പരിഹരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇക്കാര്യം വ്യക്തമാക്കി ആർബിഐ ഓംബുഡ്സ്മാനോടും പരാതിപ്പെടാം. ഉപഭോക്താവിനുണ്ടായ നഷ്ടത്തിന് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാനും ഓംബുഡ്സ് മാന് ഉത്തരവിടാം
7. ഉപഭോക്താക്കൾക്ക് https://cms.rbi.org.in എന്നലവെബ്സൈറ്റിൽ ഓൺലൈനായി പരാതികൾ ഫയൽ ചെയ്യാനും,   പരാതികളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയും

Share
Leave a Comment