കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ കോണ്‍വേയ് വാഹനമിടിച്ച് ഡോക്ടര്‍ മരിച്ചുവെന്നും സ്മൃതി ഇറാനി അപകടത്തില്‍ പെട്ടയാളെ സഹായിച്ചില്ലെന്നുമുള്ള പ്രചരണവും, മാധ്യമവാര്‍ത്തകളും കള്ളമാണെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. യമു എക്സപ്രസ് ഹൈവെയില്‍ സ്മൃതി ഇറാനി സഞ്ചരിച്ചിരുന്ന കാറിടിച്ച് ഡോക്ടര്‍ മരിച്ചുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചിട്ടും സ്മൃതി ഇറാനി അത് അഗണിച്ചുവെന്ന ഡോക്ടറുടെ ബന്ധുവിന്റെ വെളിപ്പെടുത്തലും വാര്‍ത്തയായി.
സ്മൃതി ഇറാനിയുടെ അമ്മ പ്രതിച്ഛായ വ്യാജമാണെന്ന കുറിപ്പോടെയാണ് എബിപി ലൈവ് പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ സ്മൃതി ഇറാനിയുടെ കോണ്‍വേയ് വാഹമിടിച്ചല്ല ഡോക്ടര്‍ മരിച്ച ആക്സിഡന്റ് ഉണ്ടായതെന്നും, സ്മൃതി ഇറാനിയുടെ കാര്‍ ഇടിച്ചുള്ള അപകടം വേറെ ഒന്നാണെന്നും സംഭവം കണ്ട ലുബ് ധിമാന് എന്നയാള്‍ വെളിപ്പെടുത്തി.
This is false news. I am eye witness to case, @smritiirani Ji accident & Doctor's accident are two different accidents. @timesofindia
— Saurabh Dhiman (मोदी का परिवार) (@isaurabhdhiman) March 7, 2016
സംഭവം നടന്ന ഉടന്‍ 108 എന്ന നമ്പറില്‍ താന്‍ വിളിച്ചിരുന്നുവെന്നും സൗരഭ് വെളിപ്പെടുത്തുന്നു.
https://twitter.com/iSaurabhDhiman/status/706679798022541312/photo/1?ref_src=twsrc%5Etfw
Discussion about this post