ഛണ്ഡീഗഡ് : നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റം ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈനികർ. പഞ്ചാബിലെ പത്താൻ കോട്ടിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് ഒരു നുഴഞ്ഞുകയറ്റക്കാരനെ സൈന്യം പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ബിഒപി തഷ്പതാൻ അതിർത്തി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ ഐബിക്ക് കുറുകെ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽ പെടുകയായിരുന്നു. ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും അതെല്ലാം അവഗണിച്ച് നുഴഞ്ഞുകയറ്റക്കാരൻ മുന്നേറുകയായിരുന്നു. . ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ ബിഎസ്എഫ് സൈനികർ നുഴഞ്ഞുകയറ്റുകാരനെ പിടികൂടുകയായിരുന്നു.
നുഴഞ്ഞുകയറ്റുക്കാരന്റെ ഐഡന്റിറ്റിയും ഉദ്ദേശ്യവും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ് എന്ന് സൈന്യം കൂട്ടിച്ചേർത്തു .
Leave a Comment