ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത ആഘാതം മാറും മുൻപ് ചുവടുറപ്പിക്കാൻ തയ്യാറെടുത്ത് ആംആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. രാജ്യസഭാ എംപിയാകാനുള്ള നീക്കങ്ങൾ ഇതിടോകം തന്നെ കെജ്രിവാൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപി സഞ്ജീവ് അറോറയെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്.
സഞ്ജീവ് അറോറ രാജിവെക്കുന്ന രാജ്യസഭാ സീറ്റിലേക്ക് കെജ് രിവാൾ എത്തുമെന്നാണ് വിവരം. പഞ്ചാബിലെ ലുധിയാന വെസ്റ്റിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് സഞ്ജീവ് അറോറയെ ഇന്ന് രാവിലെയാണ് എഎപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എഎപിയുടെ സിറ്റിങ് സീറ്റാണിത്.ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പഞ്ചാബിൽ മന്ത്രിസ്ഥാനംവരെ കെജ്രിവാൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
ന്യൂഡൽഹിമണ്ഡലത്തിൽ ബിജെപിയുടെ യുവനേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ പർവേഷ് വർമ്മയോടാണ് കെജ്രിവാൾ തോറ്റത്. ഇതോടെ ദേശീയരാഷ്ട്രീയത്തിൽ കെജ്രിവാളിന്റെ പ്രധാന്യവും താരപദവിയും കുറഞ്ഞെന്ന കണക്കുകൂട്ടലിലാണ് ഡൽഹിയിലേക്ക് സീറ്റ് പിടിക്കുന്നത്.
Discussion about this post