Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സ്‌കൂൾ ഫീസ് വെറും ഒന്നരക്കോടി; ഇതാണ് ലോകത്തിലെ ഏറ്റവും ചിലവേറിയ സ്‌കൂൾ

by Brave India Desk
Feb 27, 2025, 03:23 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

മക്കളെ സ്‌കൂളിൽ ചേർത്തേണ്ടി വരിക എന്നത് ഏതൊരു മാതാപിതാക്കളുടെയും ഏറ്റവും വലിയ ടെൻഷനാണ്. ഏത് സ്‌കൂളിൽ ചേർക്കും അവിടെയുള്ള ഫീസ്, സ്‌കൂളിന്റെയും അദ്ധ്യാപകരുടെയും നിലവാരം എന്നിങ്ങനെ നൂറ് ആശങ്കകളായിരിക്കും ഓരോ അച്ഛനും അമ്മയ്ക്കും. ഇതിൽ ഏറ്റവും വലിയ പ്രശ്‌നം സ്‌കൂൾ ഫീസ് തന്നെയായിരിക്കും.

ഇന്നത്തെ കാലത്ത് ഏതൊരു സ്‌കൂളിലും താങ്ങാൻ കഴിയാത്ത വിധം ഫീസ് ആണ് ഈടാക്കുന്നത്. എന്നാൽ, കൂടുതൽഫീസ് ഝള്ള സ്‌കൂളുകളാണ് ഏറ്റവും മികച്ചതെന്ന തെറ്റിദ്ധാരണയും നമ്മളിൽ പലരുടെയും ഇടയിലുണ്ട്.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ലോകത്തിൽ ഏറ്റവും കുടുതൽ ഫീസ് വാങ്ങുന്ന സ്‌കൂൾ ഏതാണെന്നറിയാമോ…? ഏറ്റവും ചെലവേറിയ ഈ സ്‌കൂൾ ആഡംബരത്തിൻറെ കാര്യത്തിൽ മാത്രമല്ല, പാഠ്യവിഷയങ്ങളിലും ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ്.

സ്വിറ്റ്‌സർലൻഡിലാണ് ഈ ആഡംബര സ്‌കൂൾ ഉള്ളത്. ദി സ്പിയേഴ്‌സ് ലിസ്റ്റ് അനുസരിച്ച്, ആറ് അക്ക ഫീസുള്ള ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സ്വിറ്റ്‌സർലാൻഡിലുള്ളത്. എന്നാൽ അവയിൽ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനം റോസൻബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്.

സ്വിറ്റ്‌സർലൻഡിലെ സെൻറ് ഗാലനിൽ കോൺസ്റ്റൻസ് തടാകത്തിന് സമീപത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചെലവുകൾക്കുമായി പ്രതിവർഷം 176,000 ഡോളറാണ് ഈ ആഡംബര ബോർഡിങ് സ്‌കൂൾ ഈടാക്കുന്നത്. അതായത് ഒന്നരക്കോടിയിൽ അധികം ഇന്ത്യൻ രൂപ. 1889ലാണ് റോസൻബെർഗ് സ്ഥാപിതമായത്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്‌കൂളുകളിൽ ഒന്നാണ് ഇത്. 60 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടെങ്കിലും ആകെ വിദ്യാർത്ഥികളുടെ എണ്ണം വെറും 250 മാത്രമാണ്.

നയതന്ത്രജ്ഞർ, ലോക നേതാക്കൾ, നൊബേൽ സമ്മാന ജേതാക്കൾ, വ്യവസായ പ്രമുഖർ എന്നിങ്ങനെ നിരവധി പേർക്ക് അറിവ് പകർന്ന് നൽകിയതിന്റെ പാരമ്പര്യം റോസൻബർഗ് സ്‌കൂളിന് പറയാനുണ്ട്. 25 ഹെക്ടർറിൽ വ്യാപിച്ചു കിടക്കുന്ന ഈ ക്യാമ്പസിൽ വിദ്യാർത്ഥികൾക്കായുള്ള ആഡംബരം താമസസ്ഥലങ്ങൾ, അത്യാധുനിക പഠന ഇടങ്ങൾ, വിദ്യാർത്ഥികൾ എഞ്ചിനീയറിംഗും മറ്റ് വിഷയങ്ങളും പഠിക്കുന്ന എസ്എജിഎ ഹാബിറ്റാറ്റ് (ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സിമുലേറ്റഡ് ലിവിംഗ് പരിതസ്ഥിതി), ഇടിഎച്ച് സൂറിച്ച് ഹരിതഗൃഹം എന്നിവ പോലുള്ള അതുല്യ സൗകര്യങ്ങളും ഉൾപ്പെടുന്നു.

അക്കാദമിക്, കല, കായികം, സംരംഭകത്വം എന്നിങ്ങനെ ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾക്കനുസൃതമായി, വളരെ വ്യക്തിഗതമാക്കിയ ഒരു പാഠ്യപദ്ധതിയാണ് സ്‌കൂൾ വാഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികളുടെ സ്വഭാവ വികസനം, സമഗ്രത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് സ്‌കൂൾ ശക്തമായ ഊന്നൽ നൽകുന്നു. പ്രീമിയം സ്വിറ്റ്സർലൻഡ്, 2024-ൽ, റോസൻബെർഗിനെ ലോകത്തിലെ ഏറ്റവും മികച്ച ബോർഡിംഗ് സ്‌കൂളായി തെരഞ്ഞെടുത്തിരുന്നു, 1944 മുതൽ ഗേഡ്മാൻ കുടുംബമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെം റോസൻബെർഗിനെ നയിക്കുന്നത്. ഗേഡ്മാൻ കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട ബെർൺഹാർഡ് ഗാഡെമാനാണ് നിലവിലെ സ്‌കൂളിൻറെ ഹെഡ്മാസ്റ്ററും ഉടമയും. 1889 -ൽ അൾറിച്ച് ഷ്മിത്ത് സ്ഥാപിച്ച ഈ വിദ്യാലയം യഥാർത്ഥത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡോ. ഷ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 1924 -ൽ ഷ്മിത്തിൻറെ മരണശേഷം ഗാഡ്മാൻ കുടുംബം വിദ്യാലയം ഏറ്റെടുക്കുകയായിരുന്നു.

 

Tags: schoolschool feesluxury school
Share38
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies