തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക സാധ്യതാ പട്ടിക തയ്യാറായി.സാധ്യതാ പട്ടികയില്‍ നടന് ജഗദീഷും സിദ്ദിഖും ഉള്‍പ്പെടും. പത്തനാപുരത്താണ് നടന് ജഗദീഷിന്റെ പേര് അരൂരില്‍ സിദ്ദിഖിന്റെ പേരും പട്ടികയിലുണ്ട്. പ്രാഥമിക പട്ടികയില്‍ ഒരു മണ്ഡലത്തില്‍ നിന്നും നാലിലേറെ പേരു നിര്‍ദേശിച്ചിട്ടുണ്ട്. പട്ടിക ഇന്നു ഹൈക്കമാന്‍ഡിനു കൈമാറും. സിറ്റിങ് എംഎല്‍എമാരുടെ മണ്ഡലത്തിലും പാനല്‍ ആയാണു പേരുകള്‍ ഡല്‍ഹിക്കു പോകുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രഡിഡന്റ് വി.എം. സുധീരന്, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്നാണ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. യുഡിഎഫ് സീറ്റ് വിഭജനം 11, 12 തീയതികളിലായി പൂര്‍ത്തിയാക്കാനും ധാരണയായി.
കോണ്‍ഗ്രസ് കഴിഞ്ഞ തവണ മല്‍സരിച്ച 82 സീറ്റിലും ജില്ലാതല ഉപസമിതികള്‍ നിര്‍ദേശിച്ച പേരുകള്‍ വച്ചു മൂന്നു നേതാക്കളും ചേര്‍ന്നു പാനല്‍ തയാറാക്കിയതു ഹൈക്കമാന്‍ഡിന്റെ പരിശോധനയ്ക്കുള്ള പ്രാഥമിക പട്ടിക എന്ന നിലയിലാണ്. ഹൈക്കമാന്‍ഡിന്റെ ഭേദഗതികള്‍ കൂടി വച്ചുള്ള ചര്‍ച്ചയായിരിക്കും അന്തിമ തീരുമാനത്തില്‍ എത്തിക്കുക . 23നാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സമിതി വീണ്ടും ചേരുന്നത്.
Discussion about this post