മുംബൈ: നടി സംഭവ്‌ന സേത്തിനെ ബുർഖ ധരിക്കാൻ നിർബന്ധിച്ച് സന ഖാൻ. ചാനൽ പരിരപാടിയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവ്‌നാ സേത്തിന് സുഹൃത്ത് കൂടിയായ സനയിൽ നിന്നും ദുരനുഭവം നേരിട്ടത്. ബുർഖ ധരിക്കാൻ സന ഖാൻ നിർബന്ധിക്കുന്നതിന്റെയും ഇത് സംഭവ്‌ന ചെറുക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വിവാഹ ശേഷം സിനിമയും മോഡലിംഗും ഉപേക്ഷിച്ച സന ഖാൻ നിലവിൽ സ്വകാര്യ ടെലിവിഷൻ ചാനലിൽ പോഡ്കാസ്റ്റ് അവതാരകയാണ്. റംസാനോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയിൽ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു സംഭവ്‌നാ സേത്തിനെ ചാനൽ പരിപാടിയിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച നടി സൽവാർ ധരിച്ച് ആയിരുന്നു എത്തിയത്. ഇതേ പരിപാടിയിൽ സന എത്തിയത് കറുത്ത നിറത്തിലുള്ള ബുർഖ ധരിച്ച് ആയിരുന്നു. സംഭവ്‌നയെ കണ്ട സന വേറെ നല്ല വസ്ത്രമില്ലെ എന്ന തരത്തിൽ പരിഹസിക്കുകയായിരുന്നു.
സൽവാറിനൊപ്പം സംഭവ്‌നാ ഷാൾ അണിഞ്ഞിരുന്നില്ല. ഷാൾ എവിടെയെന്നും സന ചോദിച്ചു. എന്നാൽ ഷാൾ ഇല്ലെന്ന് ആയിരുന്നു ഇതിന് മറുപടി നൽകിയത്. ഇതിന് പിന്നാലെ ബുർഖ ധരിക്കാൻ സന ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സംഭവ്‌ന ഇത് എതിർത്തു. തന്റെ അതൃപ്തി സനയോട് സംഭവ്‌ന പ്രകടമാക്കുകയായിരുന്നു. പിന്നീട് ഇരുവരും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അതേസമയം വീഡിയോ വൈറൽ ആയതിന് പിന്നാലെ പ്രതികരണവുമായി സംഭവ്‌ന രംഗത്ത് എത്തി. താനും സനയുമായി നടന്നത് ഒരു സാധാരണ സംഭാഷണം ആണെന്നും ഇതിനെ വളച്ചൊടിക്കരുത് എന്നും ആയിരുന്നു സംഭവ്‌ന പറഞ്ഞത്. തങ്ങൾ സുഹൃത്തുക്കളാണ്. തടിയെ തുടർന്ന് തന്റെ വസ്ത്രം നന്നായി ഇറുകിയിരുന്നു. ഇതോടെയാണ് സന ദുപ്പട്ടയെക്കുറിച്ച് പറഞ്ഞത്. അത് തമാശയായി മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്നും സംഭവ്‌ന പറഞ്ഞു.
സാധാരണമായി പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങളാണ് താൻ ധരിക്കാറുള്ളത്. റംസാനോട് അനുബന്ധിച്ച പരിപാടി ആയതിനാലാണ് സൽവാർ ധരിച്ചത്. ഏത് വസ്ത്രം ധരിക്കണം എന്നത് വ്യക്തിപരമായ കാര്യം ആണ്. എല്ലാ മതങ്ങളോടും തനിക്ക് ബഹുമാനം ഉണ്ട്. എന്നാൽ അതിലുപരി ഹിന്ദുവായതിൽ അഭിമാനം കൊള്ളുന്ന ആളാണ് താൻ. അതിനാൽ ബുർഖ ധരിക്കില്ലെന്നും സംഭവ്‌ന സേത്ത് കൂട്ടിച്ചേർത്തു.
View this post on Instagram
“>
View this post on Instagram
Discussion about this post