വലിയ സാങ്കേതിക തടസ്സങ്ങളില്ലാതെ സാമ്പത്തിക വായ്പ കിട്ടാൻ ഏറ്റവും എളുപ്പമാർഗ്ഗമാണ് സ്വർണ്ണപണയം. ഇതോടെയാണ് ആളുകൾക്ക് സ്വർണ്ണം പണയം വെച്ച് വലിയ രീതിയിൽ ബാങ്കുകളിൽ നിന്ന് ലോണെടുക്കുന്ന പ്രവണത കൂടിയത്.കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വര്‍ണ വായ്പകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായതായാണ് റിസർവ് ബാങ്ക് കണക്കുകൾ. ഈ സാഹചര്യത്തിൽ സ്വർണ്ണ പണയ വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
വായ്പ നല്‍കുന്നതിന് മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണം. വായപ എടുക്കുന്ന ആളുടെ വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നതാണ് അടുത്ത നിര്‍ദേശം.
പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും വ്യക്തത വരുത്തണം .ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി റിസർവ് ബാങ്കി ഉടൻ തന്നെ നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും.
സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച്ച നിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. ഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണ പണയത്തിലേക്ക് ആളുകളും സ്ഥാപനങ്ങളും തിരിഞ്ഞത്.











Discussion about this post