ധാക്ക : ഷെയ്ഖ് ഹസീന വൈകാതെ വീണ്ടും ബംഗ്ലാദോശ് പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്ന് അവാമി ലീഗ് നേതാവ് റബ്ബി ആലം. ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കിയതിന് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആലം നന്ദി പ്രകടിപ്പിച്ചു . നിരവധി ബംഗ്ലാദേശ് നേതാക്കൾ ഇന്ത്യയിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നും ആലം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് റബ്ബി ആലം ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിൽ നടക്കുന്നത് രാഷ്ട്രീയ പ്രക്ഷോഭം അല്ല. യുവക്കളുടേത് തീവ്രവാദ പ്രവർത്തനമാണ്. അവർ വലിയ തെറ്റ് ചെയ്തു. യുവാക്കളെ താൻ കുറ്റം പറയുന്നില്ല. അവരെ മറ്റു ചിലർ ചൂഷണം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ബംഗ്ലാദേശിലെ പ്രശ്‌നം അന്താരാഷ്ട്ര സമിതികൾ കണക്കിലെടുക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024ലാണ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചത്. തുടർന്ന് അവർക്ക് ഇന്ത്യ അഭയം നൽകി. അതിന് ശേഷം മുഹമ്മദ് യൂനസാണ് ഇടക്കാല സർക്കാരിന്റെ ഭരണം കയ്യാളുന്നത്. അതിന് ശേഷം പല തവണ ഇന്ത്യയോട് ഷെയ്ഖ് ഹസീനയെ വിട്ടു നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇതിന് തയ്യാറായില്ല.
ജോ ബൈഡന് ശേഷം ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻറായി അധികാരത്തിൽ വന്നതിന് ശേഷം ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെതിരെ ചില നടപടികൾ തുടങ്ങിയിരുന്നു. മോദി ട്രംപ് കൂടിക്കാഴ്ചയിൽ ബംഗ്ലാദേശിലെ കാര്യം മോദിക്ക് വിട്ടുകൊടുക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.











Discussion about this post