ഇസ്ലാമാബാദ്; പാകിസ്താനിൽ പ്രമുഖ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഭീകരാക്രമണം. വസീറിസ്ഥാൻ മേഖലയിെ മസ്ജിദിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരു പ്രാദേശിക ഇസ്ലാമിക നേതാവിനും കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ജാമിയത്ത് ഉലമ ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവായ അബ്ദുള്ള നദീമിനെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ രണ്ട് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൗത്ത് വസീറിസ്ഥാൻ ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും റിപ്പോർട്ട് ചെയ്തില്ല.
ബലൂചിസ്ഥാൻ വിഘടനവാദികൾ ഒരു ട്രെയിൻ ഹൈജാക്ക് ചെയ്ത് യാത്രക്കാരെ ബന്ദികളാക്കി സുരക്ഷാ സേനയുമായുള്ള ഒരു ദിവസം നീണ്ടുനിന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ സ്‌ഫോടനം നടന്നത്











Discussion about this post