വാഷിംഗ്ടൺ: അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച് ഇത്തവമയും അപഹാസ്യരായി പകിസ്താൻ. ഇസ്ലാമോഫോബിയ വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ നടത്തിയ അനൗപചാരിക പൊതുമസമ്മേളനത്തിലാണ് പാകിസ്താൻ ഇന്ത്യക്കെതിരെ എത്തിയത്. മുൻ വിദേശകാര്യ സെക്രട്ടറി തെഹ്‌മി ജൻജുവയാണ് അനാവശ്യമായി കശ്മീർ വിഷയം യുഎൻ വേദിയിൽ വലിച്ചിഴച്ചത്. ഇതോടെ ഇന്ത്യ ചുട്ടമറുപടി നൽകുകയായിരുന്നു.
ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പി ഹരീഷ് പാകിസ്താനെ വിമർശിക്കുകയും ശാസിക്കുകയും ചെയ്തു.അയൽരാജ്യത്തിന്റെ ‘മതഭ്രാന്ത് നിറഞ്ഞ മനോഭാവം’, ‘വർഗീയതയുടെ റെക്കോർഡ്’ എന്നീ പരാമർശങ്ങളിലൂടെയാണ് അദ്ദേഹം തിരിച്ചടിച്ചത്. കശ്മീർഎല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു
പതിവ് പോലെ, പാകിസ്താൻ മുൻ വിദേശകാര്യ സെക്രട്ടറി ഇന്ന് ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെക്കുറിച്ച് ന്യായീകരിക്കാനാകാത്ത പരാമർശം നടത്തി. പതിവ് പരാമർശങ്ങൾ അവരുടെ അവകാശവാദത്തെ സാധൂകരിക്കുകയോ അതിർത്തി കടന്നുള്ള ഭീകരവാദത്തെ ന്യായീകരിക്കുകയോ ചെയ്യില്ല’. ‘ഈ രാജ്യത്തിന്റെ മതഭ്രാന്ത് നിറഞ്ഞ മാനസികാവസ്ഥ എല്ലാവർക്കും അറിയാം, അവരുടെ മതഭ്രാന്തിന്റെ റെക്കോർഡും എല്ലാവർക്കും അറിയാം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, ഇപ്പോഴും ആണ്, അത് എന്നും നിലനിൽക്കുമെന്ന യാഥാർത്ഥ്യത്തെ അത്തരം ശ്രമങ്ങൾ മാറ്റില്ലെന്ന് ഹരീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസവും പാകിസ്താന്റെ ആരോപണങ്ങൾക്ക് ഇന്ത്യ തക്കതായ മറുപടി നൽകിയിരുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാകിസ്താനെന്ന് ലോകത്തിനാകെ അറിയാമെന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ,ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു. പാകിസ്താൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്നു ലോകത്തിനാകെ അറിയാം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം പ്രശ്‌നങ്ങൾക്കും പരാജയങ്ങൾക്കും കാരണമെന്തെന്ന് അറിയാൻ പാകിസ്താൻ അവരിലേക്കുതന്നെ നോക്കണമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
Discussion about this post