ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തിന് മുൻപായി ശരിയായ മാനസികാവസ്ഥയിലേക്ക് എത്തിപ്പെടാനായി രണ്ട് ദിവസം ഉപവാസം അനുഷ്ഠിച്ചു എന്ന് അമേരിക്കൻ പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാൻ . ശരിയായി പറഞ്ഞാൽ രണ്ട് ദിവസവും 45 മണിക്കൂറുമാണ് ഉപവാസം അനുഷ്ടഠിച്ചത് എന്ന് അദ്ദേഹം മോദിയോടെ വ്യക്തമാക്കിയിരുന്നു.
ഇതിന് മറുപടിയായി പ്രധാനമന്ത്രി മോദി ചിരിച്ചു കൊണ്ട് പറഞ്ഞു,,, നിങ്ങൾ എനിക്ക് വേണ്ടി ഉപവസിച്ചതിന് നന്ദി. എനിക്കുള്ള ആദരസൂചകമായി നിങ്ങൾ ഉപവസിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നത്. ഉപവസിക്കുക എന്നത് ഒരു പുരാതനമാർഗമാണ്. ഉപവാസത്തിലൂടെ തന്റെ ജീവിതം വളരെയധികം മാറിമറഞ്ഞിട്ടുണ്ട്. കൂടുതൽ ചിന്തിക്കാനും ഇന്ദ്രിയങ്ങളെ ഉത്തേദിപ്പിക്കാനും സഹായിച്ചിട്ടുണ്ട് എന്ന് മോദി പറഞ്ഞു.
മനസ്സ് , ആത്മാവ് , ശരീരം, ബുദ്ധി , മനുഷ്യത്വം എന്നിവയെ ഉയർത്തുന്നതിനെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇത് നേടുന്നതിനായി വിവിധ സംവിധാനങ്ങളെയും പാരമ്പര്യങ്ങളെയും അവർ രൂപപ്പെടുത്തുന്നു. ഉപവാസം അതിലൊന്നാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലളിതമായി പറഞ്ഞാൽ, ആന്തരികവും ബാഹ്യവുമായ സ്വത്വത്തെ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശക്തമായ ഒരു ഉപകരണമാണിത്. ഇത് ജീവിതത്തെ ആഴത്തിലുള്ള രീതിയിൽ രൂപപ്പെടുത്തുന്നു, നമ്മുടെ ശരീരത്തെ നിയന്ത്രിക്കാനും ഏകാന്ത്രതാ സൃഷ്ടിക്കാനും വളരെ നല്ലതാണ് . എന്നിരുന്നാലും, ‘ഉപവാസം മാത്രം എല്ലാം എന്നല്ല എന്നും പ്രധാനമന്ത്രി ഫ്രിഡ്മാനോട് പറഞ്ഞു.
അഭിമുഖത്തിൽ നരേന്ദ്രമോദി തന്റെ ആരാധ്യപുരുഷനെന്ന് പ്രശസ്ത അമേരിക്കൻ പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാൻ പറഞ്ഞിരുന്നു. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആകർഷകമായ മനുഷ്യൻ എന്നാണ് ലെക്സ് മോദിയെ വിശേഷിപ്പിച്ചിരുന്നത്.
Discussion about this post