ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിലെ (ടാസ്മാക്) അഴിമതിക്കെതിരെ പ്രതിഷേധിച്ചതിന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ഉൾപ്പടെയുള്ള ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്.അനുമതിയില്ലാതെ പ്രതിഷേധിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.
അക്കരൈയിലെ വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ വച്ച് അണ്ണാമലൈയെ പോലീസ് തടയുകയായിരുന്നു.തമിഴ്നാട്ടിൽ ബിജെപി നേതാക്കൾ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി. ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന ഇഡി റിപ്പോർട്ടിന് പിന്നാലെയാണ് സംസ്ഥാനത്ത് ബിജെപി പ്രക്ഷോഭം ആരംഭിച്ചത്.
.മാർച്ച് ആറിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഡി റെയ്ഡ് നടന്നിരുന്നു. ടെൻർറുകളിലും ട്രാൻസ്പോർട്ട് കോൺട്രാക്റ്റുകളിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതായും ചില ടെൻഡറുകൾ ഒരാളെ മാത്രം വച്ച് ചെയ്തുവെന്നുമാണ് ഇഡി കണ്ടെത്തലിലുള്ളത്. തമിഴ്നാട്ടിലെ പ്രമുഖ മദ്യ ഡിസ്റ്റിലറികൾക്കെതിരെയ ഇഡി റിപ്പോർട്ടിൽ പരാമർശമുണ്ട്.










Discussion about this post