ന്യൂഡൽഹി : മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയിലെയും പ്രയാഗ്‌രാജിലെയും ജനങ്ങളോട് നന്ദി പറഞ്ഞു മോദി. കുംഭമേളയെ കുറിച്ച് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു മോദി.
‘മഹാകുംഭ മേള വിജയകരമായി സംഘടിപ്പിക്കാൻ പ്രയത്‌നിച്ച കോടിക്കണക്കിന് ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. മഹാകുംഭത്തിന്റെ വിജയത്തിന് നിരവധി ആളുകൾ സംഭാവന നൽകി… ഇന്ത്യ, യുപി, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ ജനങ്ങളോട് പ്രത്യേകമായി നന്ദി പറയുന്നു എന്ന് മോദി പറഞ്ഞു.
മഹാകുംഭ മേള വൻ വിജയമായിരുന്നു. കുംഭമേള , വരും തലമുറയ്ക്ക് ഉദാഹരണമായി മാറും. ഇന്ത്യയുടെ കഴിവുകളെ കുറിച്ച് സംശയം ഉയർത്തിയവർക്ക് കുംഭമേള ഒരു മറുപടിയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് കുംഭമേള. രാജ്യത്തിന്റെ സംസ്‌കാരം ആഘോഷിക്കാൻ ജനം തയ്യാറായിരിക്കുകയാണ് എന്നും മേദി കൂട്ടിച്ചേർത്തു.
ഇന്ന്, ലോകം വെല്ലുവിളി നിറഞ്ഞ നിമിഷത്തിലൂടെ കടന്നുപോവുകയാണ്. ഈ ഐക്യത്തിന്റെ മഹത്തായ പ്രകടനം നമ്മുടെ വലിയ ശക്തിയാണ്. നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ പ്രത്യേകതയാണെന്ന് ഞങ്ങൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വത്തിനാണ് പ്രയാഗ്രാജ് സാക്ഷ്യം വഹിച്ചത്. ഏകത്വം എന്ന ഈ പ്രത്യേകതയെ സമ്പന്നമാക്കുന്നത് തുടരുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം, എന്നും മോദി വ്യക്തമാക്കി . ‘
Discussion about this post