മാസങ്ങളോളം ഉപയോഗിക്കാതിരുന്ന എസി ഓൺചെയ്തപ്പോൾ എസിക്കുള്ളിൽ പാമ്പിൻകൂട്ടം. വിശാഖപട്ടണം സ്വദേശിയായ സത്യനാരായണന്റെ കുടുംബത്തിലെ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പെൻഡുർത്തി ജില്ലയിലാണ് സത്യനാരായണൻറെ വീട്. മാസങ്ങളോളം ഉപയോഗിക്കാതെ കിടന്ന എസി ഓൺ ചെയ്തപ്പോൾ അതിൻറെ ഉള്ളിൽ നിന്ന് ശബ്ദം കേൾക്കുകയായിരുന്നു. എസിക്ക് കേടപാടു സംഭവിച്ചു എന്ന് കരുതി തുറന്നുനോക്കിയ കുടുംബം പേടിച്ചുപോയി. എസി യൂണിറ്റിൽ പാമ്പിൻകൂട്ടങ്ങൾ കുടുംബത്തോടെ കഴിയുന്ന കാഴ്ചയാണ് സത്യനാരായണനെയും കുടുംബത്തെയും ഞെട്ടിച്ചത്.
ഏറെക്കാലം ഉപയോഗിക്കാതിരുന്ന എസി ഓൺ ചെയ്തപ്പോൾ വിചിത്ര ശബ്ദങ്ങൾ അതിനുള്ളിൽ നിന്നും കേൾക്കുകയായിരുന്നു. ഉപയോഗിക്കാതിരുന്നത് മൂലം എസിക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചതാകാം എന്നാണ് കുടുംബം കരുതിയത്. എന്താണ് സംഭവിച്ചത് എന്നറിയാൻ എസി യൂണിറ്റ് തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ പാമ്പുകളെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ പാമ്പ് പിടുത്ത വിദഗ്ധരെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഒരു പാമ്പല്ല മറിച്ച് അതിന്റെ കുഞ്ഞുങ്ങളും എസി യൂണിറ്റിൽ താമസമാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞത്. ഒടുവിൽ അവയെ പുറത്തെടുത്ത് സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിടുകയും ചെയ്തു. ഇത്രയധികം കാലം പാമ്പുകൾ താമസിച്ച മുറിയിലാണ് തങ്ങളും കഴിഞ്ഞിരുന്നത് എന്ന ഭയം സത്യനാരായണനെയും കുടുംബത്തെയും വിട്ടുപോയിട്ടില്ല.
ഇത് എല്ലാ സ്ഥലത്തും സംഭവിക്കാവുന്ന കാര്യം എന്ന രീതിയിലാണ് ഈ വീഡിയോ ഉൾപ്പെടെ സത്യനാരായണൻ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തത്. നാട്ടിലെ കഠിനമായ വേനലിനെ നേരിടാൻ ഇന്ന് എസി ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയാണ്. എന്നാൽ ഇടത്തരം കുടുംബങ്ങൾക്ക് എസി എല്ലാ സമയത്തും പ്രവർത്തിപ്പിക്കുന്ന എന്ന സാമ്പത്തിക ബാധ്യതയാണ്. ഇതുകൊണ്ട് തന്നെ ശക്തമായ വേനൽ സമയത്ത് മാത്രമായിരിക്കും പലരും എസി ഉപയോഗിക്കുന്നത്. മാസങ്ങളോളം ഉപയോഗിക്കാതെ കിടന്നാൽ അതിനുള്ളിൽ പാമ്പുകളും മറ്റും താമസിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന പാഠമാണ് സത്യനാരായണൻ നൽകുന്നത്.










Discussion about this post