ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ISS) മനുഷ്യർ സ്ഥിരമായി താമസിക്കുന്ന ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. 1998-ൽ ആരംഭിച്ച് 2000 മുതൽ തുടർച്ചയായി അതു പ്രവർത്തിക്കുന്നുണ്ട്. അതായത് അവിടെ എപ്പോളും ഡ്യൂട്ടിയിൽ ആളുണ്ടാവും.
അവിടുത്തെ ഒരു ഡ്യൂട്ടി ശരാശരി ആറു മാസമാണ്. 4 -5 പേരാണ് സാധാരണ ഒരു ഡ്യൂട്ടിയിൽ ഉണ്ടാവുക.
ഇത്തരം ഷിഫ്റ്റ് ഡ്യൂട്ടിയെ എക്സ്പെഡിഷൻ എന്നാണ് വിളിക്കുക. 2000 മുതൽ സുനിത വില്യംസ് അവിടെ എത്തും വരെ 71 എക്സ്പെഡിഷനുകൾ (ഷിഫ്റ്റ് ചേഞ്ച് ) നടന്നിരുന്നു.
Expedition 71 (ഏപ്രിൽ 5, 2024 – സെപ്റ്റംബർ 23, 2024) സമയത്ത് ISS-ൽ താഴെ പറയുന്നവർ ഉണ്ടായിരുന്നു:
*ഒലെഗ് കോനോനൻകോ (റോസ്കോസ്മോസ്)
*ട്രേസീ ഡൈസൺ (നാസ)
*മൈക്ക് ബാരറ്റ് (നാസ)
*മാത്യു ഡൊമിനിക് (നാസ)
*ജീനറ്റ് എപ്പ്സ് (നാസ)
*നിക്കോലൈ ചുബ് (റോസ്കോസ്മോസ്)
*അലെക്സാണ്ടർ ഗ്രെബൻകിൻ (റോസ്കോസ്മോസ്)
ഇവരുടെ കൂട്ടത്തിലേക്കാണ് 2024 ജൂൺ ആറി-ന്, സുനിത വില്യംസും ബാരി “ബുച്ച്” വിൽമോറും ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ 10 ദിവസത്തെ പരീക്ഷണയാത്രയായി എത്തുന്നത്. എന്നാൽ അവരുടെ വാഹനത്തിന് ചില സാങ്കേതിക തകരാർ നാസയുടെ ശ്രദ്ധയിൽ പെട്ടതിനാൽ അവരെ കൂടാതെ സ്റ്റാർ ലൈനർ കാലിയായി തിരിച്ചു പോന്നു. അവർക്ക് തിരികെ പോരാൻ ഒരു വണ്ടി കിട്ടുന്ന വരെ മറ്റുള്ളവരുടെ കൂടെ തുടരേണ്ടി വരികയും ചെയ്തു.
വെറും പത്തു ദിവസത്തേക്കു പോയ ഇവരുടെ തിരിച്ചു വരവ് താമസിക്കുന്നത് അമേരിക്കയിൽ വൻ ചർച്ചയായിരുന്നു. ബൈഡൻ ഭരണകൂടത്തിന്റെ പിടിപ്പുകൾ കൊണ്ടാണ് അവർ വരാൻ താമസിക്കുന്നത് എന്ന് ലോൺ മസ്കം ഡൊണാൾഡും എല്ലാം ആരോപിച്ചിരുന്നു. അവരെ തിരിച്ചെത്തിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിട്ടും ഭരണകൂടം അനുവദിച്ചില്ല എന്നാണ് പറഞ്ഞത്. ഒടുവിൽ ട്രംപ് അവരെ തിരികെ എത്തിക്കാനുള്ള ദൗത്യം മസ്കിനെ ഏൽപ്പിക്കുകയായിരുന്നു.
ഒമ്പതു മാസങ്ങളായിയി അവിടെ തുടരുന്ന അവരെയാണ് അങ്ങനെ മസ്ക് സ്പേസ് എക്സ് ൻ്റെ പുതിയ വാഹനമായ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂളിൽ ISS-ൽ നിന്ന് ഇന്നലെ, 2025 മാർച്ച് 18 ന് ഭൂമിയിൽ തിരികെ എത്തിച്ചത് .വില്യസും ബുച്ചും അവിടെ തുടരുമ്പോഴും അവിടുണ്ടായിരുന്ന മറ്റു യാത്രികർ തങ്ങളുടെ മിഷൻ തുടരുകയും മുൻകൂർ തീരുമാനിച്ച സമയാനുസരണം അവരുടെ വാഹനങ്ങളിൽ തിരികെ പോരുകയും ചെയ്തിരുന്നു. തുടർന്ന് എക്സ്പെഡിഷൻ ടീം 72 (അടുത്ത ഷിഫ്റ്റ് ) ആളുകൾ അവിടെ എത്തുകയും ചെയ്തു.
ട്രേസീ ഡൈസൺ 2024 മാർച്ചിൽ റോസ്കോസ്മോസിന്റെ സോയൂസ് ബഹിരാകാശ വാഹനത്തിൽ ISS-ൽ എത്തി, ആറുമാസത്തെ ഗവേഷണ മിഷൻ പൂർത്തിയാക്കി സെപ്റ്റംബർ 2024-ൽ തിരിച്ചുപോയി.
മാത്യു ഡൊമിനിക്, മൈക്ക് ബാരറ്റ്, ജീനറ്റ് എപ്പ്സ് എന്നിവർ 2024 മാർച്ചിൽ നാസയുടെ സ്പേസ്എക്സ് ക്രൂ-8 മിഷനിലൂടെ ISS-ൽ എത്തി, ഒക്ടോബർ 2024-ൽ ഭൂമിയിലേക്ക് മടങ്ങി. നിലവിൽ ഇപ്പോൾ, ISS-ൽ ഏഴ് ബഹിരാകാശയാത്രികരാണ് ഉള്ളത്:
*ഡോൺ പെറ്റിറ്റ് (നാസ)
*അലക്സി ഓവ്ചിനിൻ (റോസ്കോസ്മോസ്)
*ഇവാൻ വാഗ്നർ (റോസ്കോസ്മോസ്)
*ആൻ മക്ലെയ്ൻ (നാസ)
*നിക്കോൾ അയേഴ്സ് (നാസ)
*ടകുയ ഓനിഷി (ജാക്സ)
*കിരിൽ പെസ്കോവ് (റോസ്കോസ്മോസ്)
ഡോൺ പെറ്റിറ്റ്, അലക്സി ഓവ്ചിനിൻ, ഇവാൻ വാഗ്നർ എന്നിവർ 2024 സെപ്റ്റംബർ 11-ന് സോയൂസ് MS-26 വഴി ISS-ൽ എത്തിയതും 2025 ഏപ്രിൽ 20-ന് തിരിച്ചുപോകുന്നതുമാണ്.
ക്രൂ-10 സംഘം ISS-ൽ ആറുമാസം തുടർന്ന ശേഷം 2025 സെപ്റ്റംബറിൽ തിരിച്ചുപോകും.
നോട്ട്: സുനിതയ്ക്ക് ഇഷ്ടം കപ്പയും മീൻകറിയും
Discussion about this post