എമ്പുരാൻ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിൻറെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസ് ആയത്. ഇന്ന് ഉച്ചയോടെ എമ്പുരാന്റെ ട്രെയ്ലർ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി അർധരാത്രിയോടെ തന്നെ ട്രെയ്ലർ പുറത്തുവിടുകയായിരുന്നു. നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ പിടിച്ചു കുലിക്കിയിരുക്കുയാണ് ട്രെയ്ലർ . റിലീസായി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ മില്യൺ വ്യൂസാണ് മലയാളം ട്രെയ്ലർ നേടിയത്.
മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലർ പുറത്തുവിട്ടു. എന്തെക്കെയോ നിഗുഢതകൾ ബാക്കി വെച്ചാണ് ട്രെയ്‌ലർ അവസാനിക്കുന്നത്. എതൊരാളെയും കൊരി തരിപ്പിക്കുന്നതും , സസ്‌പെൻസ് നിറച്ചുമാണ് ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുന്നത്. മാസ് രംഗങ്ങളും ഡയലോഗുകളും നിറഞ്ഞ ട്രെയ്ലർ ചിത്രം കാണാനുള്ള പ്രതീക്ഷ വാനോളം ഉയർത്തിയിരിക്കുകയാണ്. ഇപ്പോഴും പുറം തിരിഞ്ഞു നിൽക്കുന്ന ഡ്രാഗൺ ചിഹ്നമുള്ള ഷർട്ട് ധരിച്ച വ്യക്തി ആരെന്ന ചോദ്യചിച്‌നമായി തുടരുകയാണ്… ഇത് ഫഹദ് ഫാസിലാണോ അതോ വിദേശതാരമാണോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ കമ്പനികൾ നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസിനെത്തുന്നത്. ആദ്യ ഭാഗം ലൂസിഫർ നേടിയ വിജയത്തേക്കാളും വലിയ ഹിറ്റായി മാറും എമ്പുരാൻ എന്നാണ് ആരാധകരും സിനിമാ ലോകവും പ്രതീക്ഷിക്കുന്നത്. മാർച്ച് 27 ന് രാവിലെ ആറ് മണിയോടെ ആഗോളതലത്തിൽ എമ്പുരാൻ റിലീസാകും. മൂന്ന് ഭാഗങ്ങളിലായി കഥ പറയുന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ എന്നതും ശ്രദ്ധേയമാണ്. മലയാള സിനിമ ഇത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സിനിമയില്ല.
Discussion about this post