വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന പാര്‍ട്ടി പ്രഥമ തെരഞ്ഞെടുപ്പുകളില്‍ ഡൊണാള്‍ഡ് ട്രംപിനും, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരി ക്ലിന്റനും ആണ് സാധ്യത കൂടുതല്‍ കല്പിക്കുന്നത്. പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ ഹിലരിയ്ക്കും ബേണി സാന്ഡേഴ്സിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡൊണാള്‍ഡ് ട്രംപിനും ടോം ക്രൂസിനും ജയം. മാര്‍ച്ച് എട്ടിന് ഡെമോക്രാറ്റിക് പ്രൈമറി നടന്ന മിസിസിപ്പിയില്‍ ഹിലരി ക്ലിന്റനും മിഷിഗനില്‍ ബേണി സാന്‍ഡേഴ്സും വിജയിച്ചു.
45 ശതമാനം വോട്ടാണ് ഇദാഹോ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ടോം ക്രൂസ് നേടിയത്. മിസിസിപ്പിയില്‍ ഹിലരി 83 ശതമാനവും ട്രംപ് 47 ശതമാനവും വോട്ടുകള്‍ നേടി. മിഷഗനില്‍ സാന്‍ഡേഴ്സ് 50 ശതമാനവും ട്രംപ് 37 ശതമാനവും വോട്ടുകള്‍ കരസ്ഥമാക്കി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മിസിസിപ്പി, മിഷിഗന്‍ പ്രൈമറികളില്‍ ഡൊണാള്‍ഡ് ട്രംപ് അനായാസ നേട്ടമാണ് കൈവരിച്ചത്.
ഒന്നാംഘട്ടം സമാപ്തിയിലേക്ക് അടുക്കുമ്പോള്‍ ഡെമോക്രാറ്റിക് നിരയില്‍ മൊത്തം പ്രതിനിധികളുടെ എണ്ണത്തില്‍ സാന്‍ഡേഴ്സിനെക്കാള്‍ ഏറെ മുമ്പിലാണ് ഹിലരി. ഹിലരി 1130ഉം സാന്‍ഡേഴ്സ് 499ഉം പ്രതിനിധികളുടെയും പിന്തുണയുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണ വേണം. റ
ിപ്പബ്ലിക്കന് നിരയില്‍ ട്രംപിന് 384ഉം ക്രൂസിന് 300ഉം റൂബിയോക്ക് 151ഉം പ്രതിനിധികളുടെ പിന്തുണയുണ്ട്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ 1237 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്.
Discussion about this post