ന്യൂഡൽഹി: എസ്ഡിപിഐ പണമിടപാടുകളിൽ അടിമുടി ദുരൂഹതയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഭാവന എന്ന രീതിയിൽ വൻ തുക നൽകിയവർക്ക് തത്തുല്യമായ തുക മൂൻകൂട്ടി ലഭിച്ചിരുന്നതായി ഇഡി അന്വേഷണത്തിൽ വ്യക്തമായാതായണ് വിവരം.ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചവെന്ന് ഇഡി വിലയിരുത്തുന്നു. എസ് ഡിപിഐയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഇഡി അറിയിച്ചു.
കേരളത്തിൽ അടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.തിരുവനന്തപുരത്ത് എസ്ഡിപിഐ സ്റ്റേ കമ്മിറ്റി ഓഫീസില്‍ ആറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തെളിവുകൾ ലഭിച്ചെന്നാണ് വിവരം. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചുവെന്നാണ് ഇ ഡി വ്യക്തമാക്കിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എസ് ഡിപിയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
വഹിദുർ റഹ്‌മാൻ എന്നയാളെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ആയുധ പരിശീലനം നൽകിയിരുന്ന വ്യക്തിയെന്ന് ഇ ഡി അറിയിച്ചു. ഇയാളുടെ അക്കൗണ്ടിലേക്ക് സംഭാവന എന്ന പേരിൽ എത്തിയ പണം പിന്നീട് എസ്ഡിപിഐക്ക് കൈമാറി. അനധികൃത പണമിടപാട് നടന്നെന്നും ഇഡി ആരോപിക്കുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഇഡി വ്യക്തമാക്കി. പി എഫ് ഐ പലസ്ഥലങ്ങളിലും ആയുധ പരിശീലനം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു.
രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് എസ്ഡിപിഐയ്ക്ക് ലഭിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നത് പിഎഫ്ഐ ആണെന്നും രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമാണെന്നുമാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post