വേനൽ കടുക്കുകയാണ്. താപനില 35 ഡിഗ്രിസെൽഷ്യസും കടന്ന് പോവുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ സൺസ്ക്രീൻ വാരിത്തേച്ചും, കുടപിടിച്ചുമെല്ലാം നമ്മൾ ചർമ്മത്ത സംരക്ഷിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നമുക്കറിയാം. എന്നാൽ വേനൽക്കാലത്തെ ഭക്ഷണക്രമത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചൂടുകാലത്തെ താപനില കൂടുന്നതിനാൽ നിർജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ വേനൽക്കാല ഭക്ഷണം മറ്റ് കാലാവസ്ഥയിലെ ഭക്ഷണങ്ങളുമായി തികച്ചും വ്യത്യസ്തമാണ്.
എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്ക്കണം. മധുരം താരതമ്യേന കൂടുതൽ ഉപയോഗിക്കാം.കഞ്ഞി പോലെ ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതൽ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.. എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ അമിതമായി ഉപയോഗിക്കരുത്. ഇതു കൂടുതൽ ദാഹമുണ്ടാക്കും. വേനൽക്കാലത്ത് പഴവർഗങ്ങൾ നന്നായി ഉപയോഗിക്കണം. ജ്യൂസായി ഉപയോഗിക്കുന്നതിനെക്കാൾ പഴം അല്ലാതെ കഴിക്കുന്നതാണ് അഭികാമ്യം.
വെയിലത്തു നിന്നു കയറി വന്നാലുടൻ തണുത്തതു കഴിക്കരുത്. പെട്ടെന്നു തണുത്തവെള്ളം അകത്തേക്കു ചെല്ലുമ്പോൾ ശരീരം പ്രതികരിക്കുകയും ഈ തണുപ്പ് തുലനം ചെയ്യാൻ കൂടുതൽ ചൂട് ഉൽപാദിപ്പിക്കുകയും ചെയ്യും. ഇത് അസുഖങ്ങൾക്കു കാരണമാകാം.മുട്ട, മത്സ്യം, ചിക്കൻ എന്നിവ ഈ വേനൽക്കാലത്ത് അധികം കഴിക്കരുത്. സ്വതവേ ചൂടു കൂട്ടുന്ന ബീഫ് പോലെയുള്ളവ ഒഴിവാക്കണം.പരമാവധി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. രാത്രി അധികം വൈകാതെ അത്താഴം കഴിക്കുന്നതാണു നല്ലത്, ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ്. സോഡാ നാരങ്ങ വേണ്ട, നാരങ്ങാവെള്ളം മതി. ഇതിൽ ഉപ്പും പഞ്ചസാരയും ഒരുപോലെ ചേർക്കാം.
ധാരാളം ഇലക്കറികൾ, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ബദാം, മത്തങ്ങ, ഉലുവ തുടങ്ങിയ പരിപ്പുകളും വിത്തുകളും ധാരാളം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ചൂടിനെ നേരിടാൻ തയ്യാറാകുകയും ചെയ്യുന്നു. വയർ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്. വേനൽക്കാലത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ദിവസം രണ്ട് നേരം കുളിക്കാൻ ശ്രദ്ധിക്കുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സ്മൂത്തികളിലും, ഷേക്കുകളിലും, മറ്റ് വേനൽക്കാല ഭക്ഷണങ്ങളിലും ഡ്രൈ ഫ്രൂട്ട്സും നട്സും കാണാമെങ്കിലും അവ അനുയോജ്യമല്ല. ഉയർന്ന പോഷകമൂല്യമുണ്ടെങ്കിലും, കശുവണ്ടി, പിസ്ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സും നട്സും വേനൽക്കാലത്ത് മിതമായ അളവിൽ കഴിക്കണം. ഡ്രൂ ഫ്രൂട്ട്സും നട്സും നിങ്ങളുടെ ശരീര താപനില ഗണ്യമായി വർദ്ധിപ്പിക്കും,
90 ശതമാനവും ജലാശം അടങ്ങിയ തണ്ണിമത്തൻ വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച പഴങ്ങളിലൊന്നാണ്. ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് സഹായിക്കുന്നു. കൂടാതെ, ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായും തോന്നിപ്പിക്കും.
Discussion about this post