Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മഴ എത്തുന്നു,കൂട്ടിന് ഇടിമിന്നലും; സംസ്ഥാനത്ത് കാലാവസ്ഥാമാറ്റം; അറിയിപ്പുകൾ ഇങ്ങനെ…

by Brave India Desk
Mar 23, 2025, 04:20 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (ഞായറാഴ്ച) നാളെയും (തിങ്കളാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. .സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് ലഭിക്കുക.ഇതിത് പുറമേ ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

Stories you may like

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

Tags: rainAlert
Share
Tweet
Send
Share

Latest stories from this section

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

Latest News

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies