ശ്രീനഗർ; ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ പിടികൂടിയതിന് പിന്നാലെ അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ. കത്വയിലാണ് സുരക്ഷാ സേന മൂന്ന് ഭീകരരെ കണ്ടെത്തിയത്.കത്വ ജില്ലയിലെ ഹിരാനഗറിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള വനമേഖലയിൽ,പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്. ജമ്മുകശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ്,സൈന്യം സിപആർപിഎഫ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്.
പരിശോധനയ്ക്കിടെ അത്യാധുനിക ആയുധങ്ങൾ കൈവശം വച്ച ഭീകരസംഘത്തെ സുരക്ഷാസേന വളയുകയായിരുന്നു. ഇതേ തുടർന്ന് ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. ദുർഘടമായ വനമേഖല ആയതിനാൽ ഓപ്പറേഷൻ ശ്രമകരമാണെന്നാണ് വിവരം.
Discussion about this post