ലഖ്‌നൗ : സാംബാലിലെ ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ. എസ്ടിഎഫ് ആണ് ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബർ 24 ന് നടന്ന അക്രമ കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അക്രമം നടത്താനായി ജനക്കൂട്ടത്തെ പ്രകോപിച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പ്രദേശത്ത് ക്രമസമാധാനം നിലനിർത്താൻ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സർവേയെക്കുറിച്ച് സഫർ അലിയെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. ഇതിനുശേഷമാണ് മസ്ജിദിന് സമീപം ഒരു ജനക്കൂട്ടം തടിച്ചുകൂടിയത്. അക്രമത്തിലേക്ക് നയിക്കുന്ന രീതിയിൽ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് പിന്നിൽ സഫർ അലി ആണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം നവംബർ 24 ന് ആണ് ഷാഹി ജുമാ മസ്ജിദിന്റെ സർവേയ്ക്കിടെ പ്രദേശത്ത് ജനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. വലിയ സംഘർഷത്തിലേക്ക് നയിക്കപ്പെട്ട ഈ അക്രമത്തിൽ നാല് പേർ ആണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ നിരവധി പോലീസുകാർ ഉൾപ്പെടെ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post