ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശത്ത് നിന്ന് ഒഴിയാൻ ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിനെക്കുറിച്ചുള്ള പാകിസ്താന്റെ ആവർത്തിച്ചുള്ള പരാമർശം ‘അനാവശ്യമാണ്. ഈ പ്രദേശം ‘ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്… ഇപ്പോഴും, എപ്പോഴും ഭാവിയിൽ അത് അങ്ഹനെ തന്നെ തുടരും’ എന്ന് പർവ്വതനേനി ഹരീഷ് പറഞ്ഞു. സമാധാന പരിപാലന പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചർച്ചയ്ക്കിടെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് യുഎൻ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു.
ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്താൻ വീണ്ടും ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തരം ആവർത്തിച്ചുള്ള പരാമർശങ്ങൾ അവരുടെ നിയമവിരുദ്ധ അവകാശവാദങ്ങളെ സാധൂകരിക്കുകയോ സർക്കാർ സ്‌പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരതയെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല എന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രദേശം പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നു. അത് അവർ ഒഴിഞ്ഞ് തന്നേ പറ്റൂ. അവരുടെ സങ്കുചിതവും ഭിന്നിപ്പിക്കുന്നതുമായ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു. ഈ ഫോറത്തിന്റെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കരുതെന്ന് ഞങ്ങൾ പാകിസ്താനെ ഉപദേശിക്കുന്നു. കൂടുതൽ വിപുലമായ മറുപടി അവകാശം പ്രയോഗിക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കും എന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ ഭാവിയെക്കുറിച്ചുള്ള സുരക്ഷാ കൗൺസിലിലെ ചർച്ചയ്ക്കിടെ പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി സയ്യിദ് താരിഖ് ഫത്തേമി ജമ്മു കശ്മീർ വിഷയം ഉന്നയിച്ചതിനെത്തുടർന്നാണ് ഇന്ത്യുടെ പ്രതിനിധി ഹരീഷ് തിരിച്ചടിച്ചത് .
Discussion about this post