മൊബൈൽ ഉപയോക്താക്കൾക്കായി 84 ദിവസത്തെ ബജറ്റ്-ഫ്രണ്ട്‌ലി റീചാർജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ. ഈ പ്ലാൻ പരിധിയില്ലാത്ത കോളിംഗ്, അതിവേഗ ഡാറ്റ, സൗജന്യ ദേശീയ റോമിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
നേരത്തെ ബിഎസ്എൻഎൽ പുതിയൊരു പ്ലാൻ അവതരിപ്പിച്ചിരുന്നു. ഹോളി പ്രമാണിച്ചുള്ള സ്‌പെഷ്യൽ സമ്മാനമായാണ് പ്ലാൻ പരിഷ്‌കരിച്ചത്. 30 ദിവസം അധികമായി ബിഎസ്എൻഎൽ വാർഷിക പ്ലാനിലേക്ക് ചേർത്തു. അതിനാൽ തന്നെ ഇപ്പോൾ റീചാർജ് ചെയ്താൽ 2026 പകുതി വരെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. 425 ദിവസത്തെ വാലിഡിറ്റിയാണ് പുതുക്കിയ പ്ലാനിൽ ടെലികോം തരുന്നത്. ഇതിൽ ഡാറ്റയും, കോളിങ്ങും, എസ്എംഎസ് ഓഫറുകളും ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമെ ബിഎസ്എൻഎൽ ചില കോംപ്ലിമെന്ററി ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 395 ദിവസത്തേക്കുള്ള പാക്കേജായിരുന്നു ഇത്. ഹോളി ഓഫറായി സർക്കാർ കമ്പനി 30 ദിവസത്തെ അധിക വാലിഡിറ്റി അനുവദിക്കുകയായിരുന്നു.
പ്രതിദിനം 2GB അതിവേഗ ഡാറ്റയാണ് ബിഎസ്എൻഎൽ തരുന്നത്. ഇങ്ങനെ 425 ദിവസത്തേക്ക് നിങ്ങൾക്ക് 850GB ഡാറ്റ ലഭിക്കുന്നു. അതുപോലെ100 സൗജന്യ SMS ആക്സസും ഇതിലുണ്ട്. ഇന്ത്യയിലുടനീളം അൺലിമിറ്റഡ് കോളിങ്ങും റോമിങ്ങും നിങ്ങൾക്ക് ചെയ്യാം.2399 രൂപയാണ് ഈ ഹോളി പ്ലാനിന്റെ വില. ഇതിൽ ബിഎസ്എൻഎൽ ചില ഒടിടി ആനുകൂല്യങ്ങളും ചേർത്തിട്ടുണ്ട്. നിരവധി OTT ആപ്ലിക്കേഷനുകളിലേക്ക് ബിഎസ്എൻഎൽ കോംപ്ലിമെന്ററി ആക്സസ് തരുന്നു. ഇതിലൂടെ BiTV-യിലേക്കുള്ള സൗജന്യ സബ്സ്‌ക്രിപ്ഷനും ലഭിക്കുന്നു. ഇത് ബിഎസ്എൻഎൽ പോർട്ടലിൽ കാണിക്കുന്നുണ്ട്. ഓൺലൈനായി റീചാർജ് ചെയ്യാനും പ്ലാൻ ലഭ്യമാണ്.
Discussion about this post