ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിഘടനവാദം ചരിത്രമായി മാറിയിരിക്കുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹുറിയത്ത് കോൺഫ്രൻസിൻറെ രണ്ട് അനുബന്ധ സംഘടനകളായ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റും ഡെമോക്രാറ്റിക് പൊളിറ്റിക്കൽ മൂവ്‌മെന്റും വിഘടനവാദ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ, വിഘടനവാദം ഒഴിവാക്കാൻ കൂടുതൽ ഗ്രൂപ്പുകളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തു.
“കശ്മീരിൽ വിഘടനവാദം ചരിത്രമായി മാറിയിരിക്കുന്നു. മോദി സർക്കാരിന്റെ ഏകീകരണ നയങ്ങൾ ജമ്മു കശ്മീരിൽ നിന്ന് വിഘടനവാദത്തെ തൂത്തെറിഞ്ഞു. ഹുറിയത്തിന്റെ രണ്ട് സംഘടനകളായ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റും, ഡെമോക്രാറ്റിക് പൊളിറ്റിക്കൽ മൂവ്‌മെന്റും വിഘടനവാദവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചു.
“ഭാരതത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഈ നടപടിയെ സ്വാഗതം ചെയ്യുന്നു, അത്തരം എല്ലാ ഗ്രൂപ്പുകളും മുന്നോട്ട് വന്ന് വിഘടനവാദം എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. വികസിതവും സമാധാനപരവും ഏകീകൃതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ദർശനത്തിന് ഇത് വലിയ വിജയമാണ്,” ആഭ്യന്തര മന്ത്രി പറഞ്ഞു.
നിയമവിരുദ്ധ നിരോധന നിയമപ്രകാരം മിർവൈസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. അഞ്ച് വർഷത്തേക്കാണ് നിരോധനം. ഇതിന് പിന്നാലെയാണ് ഈ നീക്കം. മൗലവി മസ്‌റൂർ അബ്ബാസ് അൻസാരിയുടെ നേതൃത്വത്തിലുള്ള ജെ ആൻഡ് കെ ഇത്തേഹാദുൽ മുസ്‌ലിമീനെയും (ജെകെഐഎം) അഞ്ച് വർഷത്തേക്ക് നിരോധിക്കാൻ യുഎപിഎ പ്രകാരം കേന്ദ്രം ഉത്തരവിട്ടിരുന്നു.
ഈ സംഘടനകൾ ക്രമസമാധാനം തകർക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
https://x.com/AmitShah/status/1904435130715844666
Discussion about this post