ദന്തേവാഡ: ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരനേതാവിനെ വധിച്ച് സുരക്ഷാസേന. ദന്തേവാഡയിലാണ് സംഭവം. ദന്തേവാഡ-ബീജാപൂർ ജില്ലകളുടെ അതിർത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാ സേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ തലയ്ക്ക് 25 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് നേതാവ് സുധീർ എന്ന സുധാകരനാണെന്നാണ് വിവരം.
ഇയാൾ വർഷങ്ങളായി സേനയുടെ നോട്ടപ്പുള്ളിയാണ്. തെലുങ്കാന സ്വദേശിയായ ഇയാൾ ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച് ഒട്ടവവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മറ്റു രണ്ട് മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽ നിന്ന് വലിയ ആയുധശേഖരം പിടിച്ചെടുത്തുവെന്നാണ് സുരക്ഷാ സേന പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബീജാപ്പുരിലും കാങ്കറിലും നടത്തിയ ഓപ്പറേഷനിൽ 30 മാവോവാദികളാണ് കൊല്ലപ്പെട്ടത്. ബീജാപ്പൂർ-ദന്തേവാഡ അതിർത്തിയിലെ വനമേഖലയിൽ 26 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. 100 മാവോവാദികളാണ് ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത്.











Discussion about this post