ന്യൂഡൽഹി: വരും വർഷങ്ങളിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതല്ല,കയറ്റുമതി ചെയ്യുന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് കേന്ദ്രപ്രതിരോധസഹമന്ത്രി സഞ്ജയ് സേത്ത്. ഗോവയിൽ തദ്ദേശീയമായി നിർമ്മിച്ച ‘തവാസ്യ’ എന്ന സ്റ്റെൽത്ത് ഫ്രിഗേറ്റിന്റെ ഉദ്ഘാടന വേളയിലായിരുന്നു പ്രതിരോധ സഹമന്ത്രിയുടെ ഈ പ്രഖ്യാപനം. ‘വരും വർഷങ്ങളിൽ ഞങ്ങളുടെ ലക്ഷ്യം ആയുധങ്ങൾ ഇറക്കുമതി ചെയ്യുകയല്ല, മറിച്ച് അവ കയറ്റുമതി ചെയ്യുക എന്നതാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു, ‘നേരത്തെ നമ്മൾ ഇറക്കുമതിക്കാർ എന്ന നിലയിൽ അറിയപ്പെട്ടിരുന്നു. എന്നാൽ ഇന്ന്, ഈ രാജ്യം യാചിക്കുന്ന ഒരു രാജ്യമല്ല, മറിച്ച് മറ്റൊരു രാജ്യത്തെ നോക്കി സംസാരിക്കുന്ന ഒരു രാജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2029ഓടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാർ. ഇതിനോടകം തന്നെ 100 രാജ്യങ്ങളിലേയ്ക്ക് ഇന്ത്യ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്തുകഴിഞ്ഞു. ഫോറിൻ സപ്‌ളൈയർമാരെ ആശ്രയിക്കുന്നത് കുറച്ച് തദ്ദേശീയ നിർമാണം കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യ ഇതിനകം തന്നെ 100 രാജ്യങ്ങൾക്ക് സൈനിക ഹാർഡ്വെയർ വിതരണം ചെയ്യുന്നു. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള വിശാലമായ ലക്ഷ്യത്തിലേക്കുള്ള ദൂരം ഇത് കുറയ്ക്കുന്നു.
യുദ്ധക്കപ്പലുകളുടെ നിർമ്മാണം തദ്ദേശീയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഇതിനകം തന്നെ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ച് കഴിഞ്ഞു. ‘തവസ്യ’ ഉൾപ്പെടെയുള്ള ട്രിപ്പുട്ട്-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ 56 ശതമാനം തദ്ദേശീയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പുതിയ പദ്ധതിയിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലേക്ക് 7,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലേയ്ക്ക് ഏകദേശം 450 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
പല വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങൾക്ക് വലിയ ഡിമാൻഡ് ആണ് കഴിഞ്ഞ വർഷങ്ങളിലായി ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ഉത്പന്നങ്ങളെ ഒരു ബ്രാൻഡ് ആക്കി മാറ്റാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു എന്നുള്ളതും ഈ വളർച്ചയിൽ നിർണായക ഘടകമായിട്ടുണ്ട്
Discussion about this post