ന്യൂഡൽഹി : ബംഗ്ലാദേശിന്റെ ദേശീയ ദിനതത്തോടനുബന്ധിച്ച് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന് കത്തയച്ച് പ്രധാനമന്ത്രി നരന്ദ്രമോദി. ദേശീയദിന ആശംസകൾ നേർന്ന മോദി. പരസ്പര താൽപര്യങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യം നൽകികൊണ്ടു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു കത്തിൽ വ്യക്തമാക്കി .
‘ബംഗ്ലാദേശ് ദേശീയ ദിനത്തോടനുബന്ധിച്ച് നിങ്ങൾക്കും ബംഗ്ലാദേശിലെ ജനങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ. നമ്മുടെ ഉഭയകക്ഷി പങ്കാളിത്തത്തിന് അടിത്തറയിട്ട പങ്കാളിത്ത ചരിത്രത്തിന്റെയും ത്യാഗങ്ങളുടെയും സാക്ഷ്യമാണ് ദേശീയ ദിനം. ബംഗ്ലാദേശിന്റെ വിമോചന യുദ്ധം നമ്മുടെ ബന്ധത്തിന്റെ വഴികാട്ടിയായി തുടരുന്നു. അത് പല മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയും ജനങ്ങൾക്ക് ഗുണകരമാവുകയും ചെയ്തു. സമാധാനം, സ്ഥിരത, സമൃദ്ധി തുടങ്ങിയ പൊതു ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് മോദി പറഞ്ഞു
ബംഗ്ലാദേശിന് രാഷട്രപതി ദ്രൗപതി മുർമുവും ആശംസകൾ നേർന്നു. ‘സർക്കാരിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും എന്റെയും പേരിൽ, നിങ്ങളുടെ ദേശീയ ദിനത്തിൽ ബംഗ്ലാദേശിനെ ഊഷ്മളമായ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു,’ മുർമു കുറിച്ചു.
ഏപ്രിൽ 3-4 തീയതികളിലായി ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ മോദിയും മുഹമ്മദ് യൂനുസും പങ്കെടുക്കും .
Discussion about this post