ഭുവനേശ്വർ: ശസ്ത്രുക്കൾക്ക് മേൽ കനത്ത പ്രഹരമാകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ ഹ്രസ്വദൂര ഭൂതല വ്യോമ മിസൈൽ. ഡിആർഡിഒയും നാവികസേനയും ചേർന്ന് വികസിപ്പിച്ചെടുത്ത സർഫസ് ടു എയർ മിസൈലിന്റെ പരീക്ഷണമാണ് വിജയകരം. ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു പരീക്ഷണം. ഭൂമിയോട് വളരെ അടുത്തും താഴ്ന്നും പറന്ന് അതിവേഗം ആകാശത്തിലെ ലക്ഷ്യത്തെ തകർക്കാവുന്ന മിസൈലാണിത്.
പ്രതിരോധ മേഖലയിൽ മികച്ച രൂപകൽപനയുടെലും വികസന കാര്യക്ഷമതയുടെയും ഉദാഹരണമാണിതെന്ന് ഡിആർഡിഒയെയും നാവികസേനയെയും പ്രതിരോധ മന്ത്രാലയത്തെയും അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.ഇന്ത്യൻ നാവികസേനയ്ക്ക് ഇത് ഒരു മികച്ച ശക്തിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷണത്തിൽ ലക്ഷ്യസ്ഥാനത്തെ മിസൈൽ പൂർണമായും തകർത്തു. വളരെ അടുത്തുനിന്നും ലക്ഷ്യസ്ഥാനത്തെ തകർക്കാനുള്ള ചടുലതയും വിശ്വാസ്യതയും കൃത്യതയും മിസൈലിനുണ്ടെന്ന് തെളിഞ്ഞു. യുദ്ധസമയത്തെന്നപോലെതന്നെ ആയുധഘടകങ്ങളെല്ലാം യോജിപ്പിച്ചുതന്നെയായിരുന്നു പരീക്ഷണം. ഇന്റീജിനസ് റേഡിയോ ഫ്രീക്കൻസി സീക്കറോടെയുള്ള മിസൈൽ, മൾട്ടി ഫംഗ്ഷൻ റഡാർ, ആയുധ നിയന്ത്രണ സംവിധാനം എന്നിവയെല്ലാം വിചാരിച്ചതുപോലെ തന്നെ പ്രവർത്തിച്ചു. ചാന്ദ്പൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചാണ് വിവിധ റേഞ്ച് സംവിധാനങ്ങൾ നിർമ്മിച്ചത്
ഉയർന്ന കിൽ പ്രോബബിലിറ്റി ഉള്ളതിനാൽ, 80 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും മിസൈലിന് കഴിയും. കടൽ സ്‌കിമ്മിംഗ് ലക്ഷ്യങ്ങൾ ഉൾപ്പെടെ അടുത്ത ദൂരങ്ങളിലെ വിവിധ വ്യോമ ഭീഷണികളെ നിർവീര്യമാക്കാൻ ഇതിന് കഴിയും. ജെറ്റുകൾ, യുദ്ധവിമാനങ്ങൾ, ആളില്ലാ ആകാശ വാഹനങ്ങൾ തുടങ്ങിയ വിവിധ വ്യോമ ലക്ഷ്യങ്ങൾക്കെതിരെ പോയിന്റ് ആൻഡ് ഏരിയ പ്രതിരോധം നൽകാനും ഈ സംവിധാനത്തിന് കഴിയും.
പരീക്ഷണത്തിന് മുമ്പ്, പരീക്ഷണ പരിധിയുടെ 2.5 കിലോമീറ്റർ ചുറ്റളവിലുള്ള ആറ് ഗ്രാമങ്ങളിൽ നിന്നുള്ള ഏകദേശം 3200 പേരെ താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു
Discussion about this post