എനിക്ക് പരീക്ഷ ജയിക്കേണ്ട,തോറ്റാൽ മതി..പറയുന്നത് ഒരു 11 വയസുകാരിയാണ്. അങ്ങകലെ അഫ്ഗാനിസ്ഥാനിലിരുന്ന് ആറാം ക്ലാസ് പാസാകേണ്ടെന്നും അങ്ങനെ തോറ്റുപോകുകയാണെങ്കിൽ ഇനിയും ഒരു വർഷം കൂടി സ്‌കൂളിൽ പോകാമെന്നുമാണ് നിഷ്‌കളങ്കമായി ആ പെൺകുട്ടി പറഞ്ഞൊപ്പിച്ചത്. ഹബീബ് ഖാൻ എന്ന എക്‌സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ സോഷ്യൽമീഡിയയുടെ ആകെ ശ്രദ്ധ പിടിച്ചുപറ്റി
. അദ്ദേഹം വെറും 12 സെക്കറ്റുള്ള ഒരു വീഡിയോ പങ്കുവച്ച് ഇങ്ങനെ കുറിച്ചു. ‘അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഈ കൊച്ചു പെൺകുട്ടി പറയുന്നത് സ്‌കൂളിൽ തുടരാൻ വേണ്ടി മാത്രം ക്ലാസിൽ തോറ്റ് പോകാൻ ആഗ്രഹിച്ചുവെന്നാണ്, കാരണം താലിബാൻ ആറാം ക്ലാസിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നതിൽ നിന്ന് വിലക്കുന്നു. നാല് കോടി ജനസംഖ്യ വരുന്ന ഒരു രാജ്യത്തോടും അവിടുത്തെ പെൺകുട്ടികളോടും അതിൻറെ ഭാവിയോടും അവർ ചെയ്യുന്നത് ഇതാണ്.’ എന്നായിരുന്നു. ലോകത്തിലെ മറ്റ് എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ ജയിച്ച് പുതിയ ക്ലാസിലെത്തി പഠനം തുടരാൻ ആഗ്രഹിക്കുമ്പോൾ, ജയിച്ചാൽ ഇനി സ്‌കൂളിൽ പോകാൻ പറ്റില്ലെന്ന സങ്കടത്തിൽ തോൽക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി. എന്നാണ് കുറിപ്പ്. (വീഡിയോ കാണാനായി ക്ലിക്ക് ചെയ്യൂ)
നിലവിൽ താലിബാനിൽ ആറാം ക്ലാസ്സ് മുതലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്തബറിൽ സ്ത്രീകളെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്നും വിലക്കിയതായി റിപ്പോർട്ടുണ്ട്. കൂടാതെ സ്ത്രീകളെയും പെൺകുട്ടികളെയും ചികിത്സിക്കാൻ വനിത ഡോക്ടർമാർക്ക് മാത്രമാണ് താലിബാനിൽ അനുമതി. ബന്ധുവായ പുരുഷനൊപ്പമല്ലാതെ പുറത്തിറങ്ങുന്നതും തൊലിപുറത്തുകാണുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിന്‌പോലും വിലക്കുണ്ടായി.
Discussion about this post