Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സംഘത്തിൽ 12 പേർ; കയ്യിൽ ആയുധങ്ങൾ; കത്വയിൽ എത്തിയത് പുതിയ സംഘടനയിലെ ഭീകരർ?; പരിശോധന തുടരുന്നു

by Brave India Desk
Mar 28, 2025, 04:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിലേക്ക് എത്തിയത് പുതിയ ഭീകര സംഘടനയിലെ അംഗങ്ങളെന്ന് സംശയം. സുരക്ഷാ സേന വധിച്ച ഭീകരരെ തിരിച്ചറിയുന്ന വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇതാണ് പുതിയ ഭീകര സംഘടനയെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. കത്വയിൽ തുടരുന്ന ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.

ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഇവരെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കി എങ്കിലും തിരിച്ചറിയുന്ന വിവരങ്ങൾ ഒന്നും സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പുതുതായി രൂപീകരിച്ച ഭീകര സംഘടനയുടെ ഗ്രൂപ്പ് ആകാം അതിർത്തി മറികടന്ന് എത്തിയത് എന്നാണ് വിലയിരുത്തുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Stories you may like

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

കത്വയിൽ കഴിഞ്ഞ അഞ്ച് ദിവസമായി സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങൾ സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. പാരാ കമാന്റോകളും സംഘത്തിലുണ്ട്. സ്‌നിഫർ ഡോഗുകളെയും പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രദേശവാസിയായ ഗണേഷും ഭാര്യ ജ്യോതിയുമാണ് അതിർത്തി കടന്ന് എത്തിയ ഭീകര സംഘത്തെ ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കത്വയിൽ എത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു ഭീകര സംഘത്തെ ശ്രദ്ധയിൽപ്പെട്ടത്. 12 ഓളം പേർ സംഘത്തിൽ ഉണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഇവരുടെ പക്കൽ ആയുധങ്ങളും ഉണ്ടായിരുന്നു.

ഇതിനിടെ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപത്തെ കാടിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭീകരർക്ക് സഹായം നൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സംശയിക്കുന്നത്.

ഇവരുടെ വിശദമായ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ദേശീയപാത മറികടന്ന് എത്തിയ ഇവർ ഉധംപൂരോ ദോഡയോ വഴി കത്വയിലെ ഘാട്ടി മേഖലയിലേക്ക് പോകാൻ ശ്രമിച്ചതാകാമെന്നാണ് വിലയിരുത്തൽ.

Tags: jammu kashmirterroristencounter
Share1
Tweet
Send
Share

Latest stories from this section

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies