ലഖ്‌നൗ : ഉത്തർപ്രദേശിൽ വ്യോമസേന ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. വ്യോമസേന സിവിൽ എഞ്ചിനീയർ ആയ എസ്എൻ മിശ്ര (51) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം നടന്നത്.
ശനിയാഴ്ച രാവിലെയാണ് പ്രയാഗ്‌രാജിലെ കന്റോൺമെന്റ് ഏരിയയിലെ ഔദ്യോഗിക വസതിയിൽ ഇന്ത്യൻ വ്യോമസേന സിവിൽ എഞ്ചിനീയർ വെടിയേറ്റ് മരിച്ചത്. മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ മുറിക്ക് പുറത്തെ ജനലിലൂടെ വെടിവയ്ക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ മിശ്രയെ ഉടൻതന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പുരമുഫ്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post