ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികൾക്ക് റംസാൻ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. എക്‌സിലൂടെയാണ് ഇരുവരും ആശംസ സന്ദേശം പങ്കുവച്ചത്. ഈ ദിനം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും വിജയവും കൊണ്ടുവരട്ടെയെന്ന് ഇരുവരും ആശംസിച്ചു.
എല്ലാവർക്കും ഈദ് ഉൽ ഫിത്തർ ആശംസകൾ അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഈ ദിനം സമൂഹത്തിൽ പ്രത്യാശയും സാഹോദര്യവും ദയയും പടർത്തട്ടെ. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയവും സന്തോഷവും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ എല്ലാവർക്കും, പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പറഞ്ഞു. ഈ ആഘോഷം സാഹോദര്യം ദൃഢപ്പെടുത്തുകയും സ്‌നേഹവും അനുകമ്പയും സഹാനുഭൂതിയുടെയും സന്ദേശം പങ്കുവയ്ക്കുകയും ചെയ്യുന്നു. ഈ ദിനം എല്ലാവരുടെയും ഹൃദയത്തിൽ സമാധാനവും സമൃദ്ധിയും സന്തോഷവും നിറയ്ക്കട്ടെ. ഇത് എല്ലാവരെയും നന്മയുടെ പാതയിൽ നയിക്കട്ടെയെന്നും മുർമു എക്‌സിൽ കുറിച്ചു.
Discussion about this post