എമ്പുരാന്‍ സിനിമ വിവാദത്തിൽ പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ എത്രയോ വർഷമായി തമ്മിൽ അറിയുന്നവരാണ്. ഈ സിനിമ നിർമിക്കണമെന്നത് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്. സിനിമയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങൾ എല്ലാവരും ഈ സിനിയെ മനസിലാക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങൾ മനസിലാക്കിയതിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് തിരുത്തുക എന്നത് ഞങ്ങളുടെ കടമയാണ്.കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ജനങ്ങൾ വളരെ സന്തോഷത്തോടെ സിനിമ സ്വീകരിച്ചിരിക്കുന്നു. ഒരു പാർട്ടിക്കല്ല, ഒരു വ്യക്തിക്ക് സങ്കടമുണ്ടായാൽ പോലും അതിനെ പരിഗണിക്കേണ്ടത് അതിന്റെ പിന്നിൽ പ്രവർത്തിച്ചവരാണ്. ആ കാര്യം മനസ്സിലാക്കി ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യം മാത്രമാണ് ചെയ്തത്. വേറെ ആരുടേയും സമ്മർദ്ദത്തിന്റെ പുറത്ത് ചെയ്തതല്ല. നാളെ ഒരു സമയത്ത് വേറെ ഒരു പാർട്ടിക്ക് വിഷമം ഉണ്ടായാലും മാറ്റം വരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
സമ്മര്‍ദത്തിന് വഴങ്ങിയല്ല റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആരുടേയും ഭീഷണിയായി ഇതിനെ കാണരുത്. വേറെ ഒരാളുടെ സംസാരത്തിൽനിന്നല്ല ഇത് ചെയ്തത്. ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള വാദം ആന്റണി പെരുമ്പാവൂര്‍ തള്ളി. മോഹൻ ലാലിന് കഥ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല. എനിക്കറിയാം, ഞങ്ങൾക്ക് എല്ലാവർക്കുമറിയാം. അറിയില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല, ഞങ്ങളാരും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
തീരുമാനങ്ങള്‍ എല്ലാം എല്ലാവരും ചേര്‍ന്നെടുത്തതാണ്. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ചിത്രം റീ എഡിറ്റ് ചെയ്തതില്‍ മുരളി ഗോപിക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. മുരളി ഗോപിയും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തങ്ങള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post