ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് കനയ്യ കുമാറിനെതിരെ മുന്‍പുണ്ടായ ചെറിയ
പരാതികള്‍ പോലും വീണ്ടും വാര്‍ത്തയാവുകയാണ്. ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 10ന് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയോട് കനയ്യകുമാര്‍ മോശമായി പെരുമാിയെന്നും, പെണ്‍കുട്ടിയുടെ പരാതിയില്‍ നേതാവ് 3000 രൂപ പിഴ അടക്കേണ്ടി വന്നു എന്നുമുള്ള വാര്‍ത്ത സീ ന്യൂസ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിടുന്നു.
സംഭവം ഇങ്ങനെ- ക്യാമ്പസില്‍ പൊതുസ്ഥലത്ത് കനയ്യകുമാര്‍ മൂത്രമൊഴിച്ചതിനെ പെണ്‍കുട്ടി ചോദ്യം ചെയ്തു. ദയവ് ചെയ്ത് ടോയ്ലറ്റ് ഉപയോഗിക്കു എന്നായിരുന്നു പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന. എന്നാല്‍ ഇത് അനുസരിക്കാതിരിക്കുക മാത്രമല്ല സഹപാഠിയായ പെണ്‍കുട്ടിയെ കനയ്യ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയ്ക്ക് മാനസീകമായി എന്തൊ കുഴപ്പമുണ്ടെന്ന് കനയ്യ ഉറക്കെ വിളിച്ച് പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് കാണിച്ച് പെണ്‍കുട്ടി കോളേജ് അധികൃതര്‍ക്ക് പരാതി നല്കി. തനിക്ക് ചെയ്യാവുന്നത് ചെയ്തോളു എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിനി നല്കിയ പരാതിയില്‍ കനയ്യ തെറ്റുകാരനാണെന്ന് കോളേജ് ഭരണവിഭാഗം കണ്ടെത്തി. പരാതിയില്‍ ആവശ്യമായ നടപടി എടുക്കാന്‍ വി.സി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 3000 രൂപ പിഴ അടക്കാന്‍ യൂണിയന് ചെയര്‍മാനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
വനിതാ ദിനത്തില്‍ സൈന്യത്തെ അപമാനിച്ച് കനയ്യകുമാര്‍ സംസാരിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് കനയ്യ ഒരു സഹപാഠിയായ പെണ്‍കുട്ടിയോട് കൂടി ഇത്തരത്തില്‍ മോശമായി പെരുമാറുന്ന വ്യക്തിയാണെന്ന് കാണിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നേരത്തെ ഒറു സ്ത്രീയോടൊപ്പം കനയ്യകുമാര്‍ നില്ക്കുന്ന ഫോട്ടോ നവമാധ്യമങ്ങളില്‍ ചിലര്‍ മോശമായ അര്‍ത്ഥം നല്കി പ്രചരിപ്പിച്ചിരുന്നു. ഒരു ഫോട്ടോ എടുക്കുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളതെന്നായിരുന്നു കനയ്യയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം.
Discussion about this post